കറന്റ് ബില്ല് കുടിശ്ശിക; വിദ്യാഭ്യാസ ഓഫീസ് ‘ഇരുട്ടിൽ’
text_fieldsപത്തനംതിട്ട: കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് പത്തനംതിട്ട വിദ്യാഭ്യാസ ജില്ല ഓഫീസിലെ വൈദ്യുതി ബന്ധം വിഛേദിച്ച് കെ.എസ്.ഇ.ബി അധികൃതർ. വെള്ളിയാഴ്ച രാവിലെ 10.30യൊടെയാണ് കെ.എസ്.ഇ.ബി അധികൃതർ ഓഫിസിലെത്തി ഫ്യൂസ് ഊരിയത്. എട്ടു മാസത്തെ കുടിശ്ശികയായ 64,000 രൂപയാണ് അടയ്ക്കാനുള്ളത്.
വിദ്യാഭ്യാസ വകുപ്പിൽ നിന്നും വൈദ്യുതി കുടിശ്ശിക അടയ്ക്കുന്നതിനുള്ള പണം പൂർണ്ണമായും ലഭിക്കാത്തതിനാലാണ് ബിൽ അടയ്ക്കാൻ കഴിയാതിരുന്നതെന്ന് ജീവനക്കാർ പറഞ്ഞു.
ആകെ 10,000 രൂപ മാത്രമാണ് ലഭിച്ചത്. ഈ സാഹചര്യത്തിൽ മുഴുവൻ തുകയും സർക്കാറിൽ നിന്നും ലഭിച്ചാൽ മാത്രമേ കുടിശ്ശിക പൂർണ്ണമായും അടച്ചു തീർക്കാനാകൂ. ഇതിനായി വകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്ന് ജില്ല വിദ്യാഭ്യാസ ഓഫിസർ ബി.ആർ. അനില അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

