ശബരിമല ദർശനത്തിന് തിരക്കേറി
text_fieldsദർശനത്തിനുശേഷം മഴക്കോട്ടണിഞ്ഞ് മലയിറങ്ങുന്ന കുടുംബം
ശബരിമല: സന്നിധാനത്ത് ദർശനത്തിന് തീർഥാടകരുടെ തിരക്കേറി. തിങ്കളാഴ്ച നടപ്പന്തൽ നിറഞ്ഞ ഭക്തരെ നിയന്ത്രിച്ച് ബാച്ചുകളായാണ് പതിനെട്ടാംപടിയിലേക്ക് കടത്തിവിട്ടത്. വൈകീട്ട് നട തുറക്കുംമുമ്പു തന്നെ നടപ്പന്തൽ നിറഞ്ഞിരുന്നു. വൈകീട്ട് അേഞ്ചാടെ സന്നിധാനത്ത് കനത്ത മഴപെയ്തു. തിങ്കളാഴ്ച 40,695 പേർ ഓൺലൈനായി ബുക്ക് ചെയ്തിരുന്നു. ഞായറാഴ്ച 30,117 പേരാണ് ദർശനം നടത്തിയത്. ഈ മണ്ഡലകാലത്ത് ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത് ഈ ദിവസമാണ്. ഞായറാഴ്ചത്തേക്ക് 40,620 തീർഥാടകർ വെർച്വൽ ക്യൂ വഴി ഓൺലൈൻ ബുക്കിങ് നടത്തിയിരുന്നു.
പടിപൂജക്ക് 2036 വരെ ബുക്കിങ്; ഉദയാസ്തമയ പൂജക്ക് 2028 വരെ
ശബരിമല: സന്നിധാനത്തെ വിശേഷാൽ പൂജയായ പടിപൂജ 2036 വരെയും ഉദയാസ്തമയ പൂജ 2028 വരെയും ബുക്കിങ് ആയതായി ദേവസ്വം ബോർഡ് അറിയിച്ചു. പടിപൂജക്ക് 75,000 രൂപയും ഉദയാസ്തമയ പൂജക്ക് 40,000 രൂപയുമാണ് നിരക്ക്. പതിനെട്ട് പടികളും പൂവുകളും പട്ടുവസ്ത്രവും അലങ്കരിച്ച് ഓരോന്നിലും വിളക്കുവെച്ച് തന്ത്രി ആരതിയുഴിഞ്ഞാണ് പടിപൂജ നടത്തുക. ഉദയം മുതൽ അസ്തമയം വരെയുള്ള നിർമാല്യം മുതൽ അത്താഴപൂജ വരെയുള്ള ആരാധനയാണ് ഉദയാസ്തമയ പൂജ. നിത്യപൂജക്ക് പുറമെ അർച്ചനകളും അഭിഷേകവും അടക്കമുള്ള വിശേഷാൽ പൂജകൾ ഉദയാസ്തമയ പൂജയുടെ ഭാഗമായി നടത്തും.
ഏറ്റവും പ്രധാനപ്പെട്ട വഴിപാടായ നെയ്യഭിഷേകത്തിന് തീർഥാടകർ നെയ്തേങ്ങയിൽ നിറച്ചുകൊണ്ടുവരുന്ന നെയ്യാണ് ഉപയോഗിക്കുന്നത്. ഇപ്പോൾ സ്വാമിമാർക്ക് നേരിട്ട് നെയ്യഭിഷേകത്തിന് സൗകര്യമില്ല. നെയ്്തേങ്ങയിലെ നെയ്യ് ക്ഷേത്രത്തിന് പിറകുവശത്തെ കൗണ്ടറിൽ സ്വീകരിച്ച് പുറത്ത് രണ്ട് കൗണ്ടറുകളിൽ അഭിഷേകംചെയ്ത നെയ്യ് നൽകുകയാണ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

