സാക്ഷിമൊഴി മാറ്റിപ്പറയാത്തതിന് ഭീഷണി: കൊലക്കേസ് പ്രതി അറസ്റ്റിൽ
text_fieldsസാംകുട്ടി
പത്തനംതിട്ട: സാക്ഷിമൊഴി മാറ്റിപ്പറയാത്തത്തിന് ഭീഷണിപ്പെടുത്തിയ കേസിൽ കൊലക്കേസ് പ്രതിയെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. ഓമല്ലൂർ പറയനാലി മലങ്കാവ് കൊച്ചുമുരുപ്പേൽ എം.ടി. സാംകുട്ടിയാണ് (39) പിടിയിലായത്.
ഇയാൾ നേരത്തെ ഉൾപ്പെട്ട കേസിൽ സാക്ഷിയായ ഓമല്ലൂർ പറയനാലി മടുക്കുവലിൽ വീട്ടിൽ ജിജോ മോൻ ജോജിയെയാണ് ഈ മാസം എട്ടിന് രാവിലെ മലങ്കാവ് ജങ്ഷനിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയത്. ഒരാളെ കൊന്ന തനിക്ക് മൂന്നുപേരെ കൊന്നാലും ശിക്ഷ ഒന്നുതന്നെയാണെന്ന് സാംകുട്ടി ഭീഷണിപ്പെടുത്തി. ജിജോ മോൻ ജോജിയുടെ പരാതിയെത്തുടർന്ന് എസ്.ഐ ജെ. ബിനോജ് കേസെടുത്തു. തുടർന്ന് കഴിഞ്ഞദിവസം രാത്രി 11 മണിയോടെ പത്തനംതിട്ട മാർക്കറ്റിന് സമീപത്തുനിന്നും ഇയാളെ കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിൽ ഇയാൾ 2018ൽ പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത കൊലപാതകക്കേസിൽ ഒന്നാം പ്രതിയാണെന്നും ജാമ്യത്തിലാണെന്നും കേസിൽ രണ്ടാം സാക്ഷിയായ ജിജോ മോനെ ഭീഷണിപ്പെടുത്തിയതിലൂടെ ജാമ്യാവ്യവസ്ഥകൾ ലംഘിച്ചതായും കണ്ടെത്തി. തുടർനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

