Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ​ത്ത​നം​തി​ട്ട...

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ സഹകരണസംഘങ്ങളിൽ അഴിമതി ക്രൈംബ്രാഞ്ച് അന്വേഷിക്കണം –ഡി.സി.സി പ്രസിഡൻറ്

text_fields
bookmark_border
Crime branch should investigate corruption in co-operative societies in Pathanamthitta district
cancel
camera_alt

സീ​ത​ത്തോ​ട്ടി​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന

പ്ര​തി​ഷേ​ധ​പ്ര​ക​ട​നം

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ സി.​പി.​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന അ​ഴി​മ​തി ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സീ​ത​ത്തോ​ട് സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ 1.63 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്ന​ത് 2013-18 കാ​ല​യ​ള​വി​ലാ​ണെ​ന്നാ​ണ് ഓ​ഡി​റ്റ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യ​ത്. ജി​ല്ല​യി​ലെ ഉ​ന്ന​ത സി.​പി.​എം നേ​താ​ക്ക​ൾ​ക്ക് ത​ട്ടി​പ്പി​ൽ പ​ങ്കു​ണ്ട്. സീ​ത​ത്തോ​ട് സ​ർ​വി​സ് സ​ഹ​ക​ര​ണ​സം​ഘ​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഇ​പ്പോ​ഴ​ത്തെ എം.​എ​ൽ.​എ രാ​ജി​െ​വ​ച്ചി​ട്ടാ​ണ് ഭാ​ര​ക്കെ്​ അ​വി​ടെ നി​യ​മ​നം ന​ൽ​കി​യ​ത്. പി​ന്നീ​ട് പ​രാ​തി ഉ​യ​ർ​ന്ന​പ്പോ​ൾ ഭാ​ര്യ​യും രാ​ജി​െ​വ​ച്ചു. കു​മ്പ​ളാം​പൊ​യ്ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ന​ട​ന്ന ത​ട്ടി​പ്പും ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​െ​ന്ന​ന്ന് സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ പ​റ​ഞ്ഞു. ജി​ല്ല ക​മ്മി​റ്റി അം​ഗ​വും ഒ​രു കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യി​രു​ന്നു പ്ര​സി​ഡ​ൻ​റ്. കോ​ട​തി ഉ​ത്ത​ര​വു​മാ​യി വ​രു​ന്ന നി​ക്ഷേ​പ​ക​ർ​ക്ക് ഇ​തു​വ​രെ പ​ണം കൊ​ടു​ത്തി​ട്ടി​ല്ല.

ഇ​ട​തു​പ​ക്ഷ മു​ന്ന​ണി ഭ​രി​ക്കു​ന്ന റാ​ന്നി പെ​ൻ​ഷ​നേ​ഴ്‌​സ് സ​ർ​വി​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ലും കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യാ​ണ് ന​ട​ക്കു​ന്ന​ത്. ച​ന്ദ​ന​പ്പ​ള്ളി സ​ർ​വി​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ലും സി.​പി.​എ​മ്മാ​ണ് ഭ​രി​ക്കു​ന്ന​ത്. ഇ​വി​ടെ​യും കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ വെ​ട്ടി​പ്പ് ന​ട​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.

ചി​റ്റാ​ർ: സീ​ത​ത്തോ​ട് സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ അ​ഴി​മ​തി​യി​ൽ കെ.​യു. ജ​നീ​ഷ് കു​മാ​ർ എം.​എ​ൽ.​എ​ക്ക്​ പ​ങ്കു​െ​ണ്ട​ന്ന് ബാ​ങ്ക് സെ​ക്ര​ട്ട​റി​യു​ടെ ഗു​രു​ത​ര വെ​ളി​പ്പെ​ടു​ത്ത​ൽ പു​റ​ത്ത് വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എം.​എ​ൽ.​എ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ സീ​ത​ത്തോ​ട്ടി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും കോ​ലം ക​ത്തി​ക്ക​ലും ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ര​തീ​ഷ് കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ന്​ മാ​ത്യു ക​ല്ലേ​ത്ത്, ജോ​യ​ൽ മാ​ത്യു, അ​ല​ൻ ജി​യോ മൈ​ക്കി​ൾ, ശ്യാ​മ​ള ഉ​ദ​യ​ഭാ​നു, സാം ​മാ​ത്യൂ​സ്, മേ​ബി​ൾ സൂ​സ​ൻ, സ​ലിം, ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മൈ​ല​പ്ര: സീ​ത​ത്തോ​ട് ബാ​ങ്കി​ലെ അ​ഴി​മ​തി​ക്ക്​​ ഒ​ത്താ​ശ ചെ​യ്ത കോ​ന്നി എം.​എ​ൽ.​എ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് മൈ​ല​പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി. യോ​ഗം ഡി.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ് എ. ​സു​രേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് മാ​ത്യു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ലിം പി. ​ചാ​ക്കോ ,ജ​യിം​സ് കീ​ക്ക​രി​ക്കാ​ട്ട്, ബേ​ബി മൈ​ല​പ്ര, ബി​ജു ശ​മു​വേ​ൽ, സു​മി​ത് ചി​റ​ക്ക​ൽ, ജോ​ർ​ജ്​ യോ​ഹ​ന്നാ​ൻ, രാ​ജേ​ഷ് രാ​ജ​ൻ, ജെ​സി വ​ർ​ഗീ​സ്, തോ​മ​സ് എ​ബ്ര​ഹാം, സി​ബി ജേ​ക്ക​ബ് തോ​മ​സ്, ശോ​ശാ​മ്മ ജോ​ൺ​സ​ൺ, സു​നി​ൽ​കു​മാ​ർ, മ​ഞ്ജു സ​ന്തോ​ഷ്, ബി​ന്ദു ബി​നു, ജോ​ബി​ൻ തോ​മ​സ്, ലി​ബു മാ​ത്യു, ഷി​ബു ചെ​റി​യാ​ൻ, മാ​ത്തു​ക്കു​ട്ടി ചാ​മ​ക്കാ​ലാ​യി​ൽ, സി.​എ. തോ​മ​സ്, ജോ​ൺ​സ​ൺ, കെ.​കെ. പ്ര​സാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മ​ല​യാ​ല​പ്പു​ഴ: സീ​ത​ത്തോ​ട് സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ക്ര​മ​ക്കേ​ടി​ൽ കോ​ന്നി എം.​എ​ൽ.​എ​യു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി മ​ല​യാ​ല​പ്പു​ഴ​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. യോ​ഗം കേ​ര​ള പ്ര​ദേ​ശ് പ്ര​വാ​സി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ദി​ലീ​പ് കു​മാ​ർ പൊ​തീ​പ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthittaco-operative societiescorruption
News Summary - Crime branch should investigate corruption in co-operative societies in Pathanamthitta district
Next Story