റോഡ് ശോച്യാവസ്ഥ; പരസ്യവിമർശനവുമായി സി.പി.എം ബ്രാഞ്ച് സെക്രട്ടറി
text_fieldsപത്തനംതിട്ട: നഗരത്തിലെ റോഡ് ശോച്യാവസ്ഥക്കെതിരെ പരസ്യവിമർശനവുമായി സി.പി.എം ബ്രാഞ്ച് സെക്രട്ടറി. കണ്ണങ്കരയിലെ റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി സി.പി.എം കുമ്പഴ ബ്രാഞ്ച് സെക്രട്ടറിയാണ് ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടത്.
തകര്‍ന്ന റോഡിന്റെ ചിത്രങ്ങള്‍ സഹിതം എന്റെ നാടിന് മാത്രം എന്താണ് ഇത്ര അവഗണനയെന്ന് തലക്കെട്ടോടെ അഡ്വ. ഷാന്‍ പഴയവീടിന്റെ പോസ്റ്റ്.
പത്തനംതിട്ട നഗരത്തോട് എന്തിനാണ് ഈ അവഗണന, ഇവിടെ വികസനം ചര്‍ച്ചചെയ്യേണ്ടേ, എല്ലായിടത്തും ഇടതു ഭരണം, എന്നിട്ടും എന്റെ നാട് മാത്രം വികസിച്ചില്ല -എന്നിങ്ങനെ പോകുന്നു ബ്രാഞ്ച് സെക്രട്ടറിയുടെ വിമർശനം.
ലോകസഭ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നു. നഗരപ്രദേശങ്ങളില്‍ വോട്ട് ചോദിച്ച് ഇത്തവണ ഞാന്‍ ഇറങ്ങുന്നില്ല
എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. നഗരത്തിലെ റോഡ് തകർച്ച വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്.
വിഷയം പാർട്ടി കമ്മിറ്റികളിലും ചർച്ചയാകുന്നുണ്ട്. അതിനിടയാണ് പരസ്യവിമർശനവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

