പത്തനംതിട്ടയിൽ 1202 പേര്‍ക്ക് കോവിഡ്; ആറു മരണം
text_fieldsപത്തനംതിട്ട: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയർന്നു തന്നെ. ബുധനാഴ്ച 1202 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗികളുടെ പകുതിയോളം മാത്രമാണ് രോഗമുക്തർ. 613 പേര് രോഗമുക്തരായപ്പോൾ രോഗം ബാധിച്ച ആറു പേർ മരിച്ചു.
95 വയസ്സുള്ള കവിയൂര്‍ സ്വദേശി, 68 വയസ്സുള്ള ആറന്മുള സ്വദേശി, 68 വയസ്സുള്ള റാന്നി പഴവങ്ങാടി സ്വദേശി , 53 വയസ്സുള്ള കുന്നന്താനം സ്വദേശി, 62 വയസ്സുള്ള പന്തളം സ്വദേശി, 70 വയസ്സുള്ള ഇരവിപേരൂര്‍ സ്വദേശി എന്നിവരാണ് മരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര് വിദേശത്തുനിന്നും വന്നവരും, 56 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 1136 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 17 പേരുണ്ട്.
തിരുവല്ല 90, പത്തനംതിട്ട 82, പന്തളം 72, അടൂര്‍ 31 എന്നിങ്ങനെയാണ് നഗരസഭ പരിധികളിൽ രോഗികൾ. റാന്നി-പെരുനാട് 48, പ്രമാടം 47, ഏറത്ത് 39, റാന്നി 36,റാന്നി-പഴവങ്ങാടി 35, ഇരവിപേരൂര്‍ 33, കുറ്റൂര്‍ 31, ചിറ്റാര്‍ 29, കോയിപ്രം, പള്ളിക്കല്‍ 27, വെച്ചൂച്ചിറ, കടപ്ര 26, ഏഴംകുളം, നാറാണംമൂഴി, വളളിക്കോട് 25, കൊടുമണ്‍ 23, പന്തളം-തെക്കേക്കര 19, ഏനാദിമംഗലം, കോഴഞ്ചേരി 18, അയിരൂര്‍, കുന്നന്താനം, മലയാലപ്പുഴ, പെരിങ്ങര 17, വടശ്ശേരിക്കര 16, കടമ്പനാട് , ആനിക്കാട്, കോന്നി, കുളനട, നിരണം 15, തോട്ടപ്പുഴശ്ശേരി 14, എഴുമറ്റൂര്ൃ, ആറന്മുള, കലഞ്ഞൂര്‍, കോട്ടാങ്ങല്‍, മല്ലപ്പള്ളി, പുറമറ്റം 13, റാന്നി-അങ്ങാടി 12, നെടുമ്പ്രം, സീതത്തോട് 11, കൊറ്റനാട്, മൈലപ്ര 10, തുമ്പമണ്‍ 9, മല്ലപ്പുഴശ്ശേരി, ഓമല്ലൂര്‍ 8, ഇലന്തൂര്‍ 7, ചെറുകോല്‍, കല്ലൂപ്പാറ, മെഴുവേലി,നാരങ്ങാനം, കവിയൂര്‍ 5, ചെന്നീര്‍ക്കര, അരുവാപുലം 4 എന്നിങ്ങനെ പഞ്ചായത്തുകളിലും രോഗികൾ ഉണ്ട്.
ജില്ലയില്‍ ഇതുവരെ 73389 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗമുക്തരായവരുടെ എണ്ണം 64107 ആണ്. 9070 പേര് രോഗികളായിട്ടുണ്ട്. 20,925 പേര് നിരീക്ഷണത്തിലാണ്.

