കോവിഡ് വ്യാപനം: സ്വകാര്യ ബസ് ഉടമകൾ ആശങ്കയിൽ
text_fieldsപത്തനംതിട്ട: സ്വകാര്യ ബസ് സർവിസ് വീണ്ടും പ്രതിസന്ധിയിലാകുമോയെന്ന ആശങ്കയിൽ ജീവനക്കാരും ഉടമകളും. കോവിഡ് തുടങ്ങിയതിൽ പിന്നെ സ്വകാര്യ ബസ് സർവിസ് ആകെ പ്രതിസന്ധിയിലാണ്.കോവിഡ് വർധിച്ചതോടെ ബസുകളിൽനിന്ന് യാത്രചെയ്യാൻ പറ്റില്ലെന്ന സർക്കാറിെൻറ നിർദേശമാണ് ഇപ്പോൾ ബസ് ഉടകളെയും ജീവനക്കാരെയും ആശങ്കയിലാക്കുന്നത്. കോവിഡ്ബാധ വന്നതോെട പ്രതിസന്ധിയിലായ ബസ് ജീവനക്കാർ ഇപ്പോഴും ഇതിൽനിന്ന് മോചിതരായിട്ടില്ല. അപ്പോഴാണ് സർക്കാറിെൻറ അടുത്ത നിർദേശം.
കഴിഞ്ഞവർഷം മാർച്ച് എട്ടിന് ജില്ലയിൽ കോവിഡ് പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ജനങ്ങൾ പുറത്തിറങ്ങാതായി. അതിന് ശേഷമാണ് ലോക്ഡൗൺ പ്രഖ്യാപനം. അതോടെ സർവിസ് നിർത്തിവെക്കേണ്ട സ്ഥിതിയായി.വീണ്ടും കേസുകൾ വർധിച്ചതോടെ കർഫ്യൂ വന്നു. അതോടെ പൂർണമായും ബസ് സർവിസ് നിർത്തലാക്കി. ഉടമകളും തൊഴിലാളികളും ഒരുപോലെ ദുരിതത്തിലാവുകയായിരുന്നു.
ഇതിനിടയിൽ ഇൻഷുറൻസും ടാക്സും അടക്കാൻ സാവകാശം നൽകിയെങ്കിലും അത് അടച്ചുതീർക്കാൻ ഉടമകൾക്ക് വലിയ നഷ്ടം സഹിക്കേണ്ടിവന്നു. മുന്നൂറിലധികം ബസുകൾ ജി.ഫോം നൽകുകയും ചെയ്തു. ജില്ലയിൽ 368 ഓളം സ്വകാര്യ ബസുകളാണുള്ളത്. 2000ൽ അധികം ജീവനക്കാരുമുണ്ട്.വീണ്ടും ബസ് ഉടമകളെയും ജീവനക്കാരെയും പ്രതിസന്ധിയിലാക്കുന്ന നിർദേശമാണ് വന്നിരിക്കുന്നതെന്ന് ബസ് ഉടമ ലാലുമാത്യു പറഞ്ഞു.
ഇപ്പോൾ മണിക്കൂറുകൾ നീളുന്ന പൊതുയോഗങ്ങളും മറ്റും നടത്തുന്നുണ്ട്. കുറച്ച് സമയം ബസിൽ യാത്ര ചെയ്തതുകൊണ്ട് രോഗം പകരുകയില്ല. സ്വകാര്യ ബസിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരുപാട് പേരുണ്ട്.ഇപ്പോൾ തന്നെ ബസിൽ തിരക്ക് കുറവാണ്. നിർദേശങ്ങൾ കൂടിയാൽ വീണ്ടും ജീവനക്കാരും ഉടമകളും ദുരിതത്തിലാകുമെന്നും ലാലു മാത്യു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

