Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവല്ലയിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർക്ക് കോവിഡ്
text_fieldsbookmark_border
തിരുവല്ല : ഒരു കുടുംബത്തിലെ ഒമ്പത് പേർക്ക് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട തിരുവല്ല നഗരസഭയിലെ 31-ാം വാർഡിൽ ഗാർഹിക നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
മന്നംകരച്ചിറയിൽ മരണശേഷം കോവിഡ് സ്ഥിരീകരിച്ച ഗീവർഗീസ് മത്തായിയുടെ അടുത്ത ബന്ധുക്കൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഗീവർഗീസ് മത്തായി മരിച്ചത്. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരികരിച്ചത്. തുടർന്ന് അടുത്ത ബന്ധുക്കളായ 10 പേരെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലായിരുന്നു.
രോഗം സ്ഥിരീകരിച്ചവരെ ജില്ലാ ആശുപത്രിയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയതായി നോഡൽ മെഡിക്കൽ ഓഫിസർ ഡോക്ടർ മാമ്മൻ പി ചെറിയാൻ പറഞ്ഞു.
Next Story

