കോവിഡ് കേസുകള്‍ കൂടുന്നു; വാക്സിനേഷന് വിമുഖത പാടില്ല
text_fieldsപത്തനംതിട്ട: ജില്ലയില്‍ ഒരു ഇടവേളക്ക് ശേഷം കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ വാക്സിന് എടുക്കാത്തവരും കരുതല്‍ ഡോസ് വാക്സിന് അര്‍ഹരായവരും വാക്സിന് സ്വീകരിക്കണമെന്ന് കർശനമായ മുന്നറിയിപ്പ്. ജില്ലയില്‍ 60 വയസ്സിനു മുകളിൽ 42 ശതമാനം പേര് മാത്രമേ കരുതല്‍ഡോസ് വാക്സിന് സ്വീകരിച്ചിട്ടുള്ളൂ. പ്രായമായവരിലും മറ്റ് രോഗികളിലും വാക്സിന് എടുക്കാത്തവരിലും കോവിഡ് ബാധയുണ്ടായാല്‍ ഗുരുതരമാകും. രണ്ടാമത്തെ ഡോസ് എടുത്ത് ഒമ്പത് മാസം കഴിഞ്ഞവര്‍ക്ക് കരുതല്‍ ഡോസ് എടുക്കാം.
60 വയസ്സിന് മേൽ കരുതല്‍ ഡോസ് വാക്സിനേഷന് (കോവിഷീല്‍ഡ്) എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ലഭിക്കും. 18 മുതല്‍ 59 വയസ്സ് വരെയുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍നിന്ന് സര്‍ക്കാര്‍ അംഗീകൃത നിരക്കില്‍ വാക്സിന് സ്വീകരിക്കാം. ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍, പുഷ്പഗിരി മെഡിക്കല്‍ കോളജ്, മൗണ്ട് സിനായി ഹോസ്പിറ്റല്‍ പറന്തല്‍, ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ അടൂര്‍ എന്നീ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് വാക്സിന് ലഭ്യമാണെന്ന് ഡി.എം.ഒ ഡോ.എല്‍. അനിതകുമാരി അറിയിച്ചു.
ജില്ലയില്‍ 15 മുതല്‍ 17 വയസ്സുവരെ 66.86 ശതമാനം പേരും 12 മുതല്‍ 14 വയസ്സുവരെ 60.74 ശതമാനം പേരുമാണ് രണ്ടാം ഡോസ് കോവിഡ് വാക്സിന് എടുത്തത്. 15 മുതല്‍ 17 വയസ്സുവരെയുള്ളവര്‍ക്ക് കോവാക്സിന് വ്യാഴാഴ്ചയും 12 മുതല്‍ 14 വയസ്സുവരെ കുട്ടികള്‍ക്ക് നല്കുന്ന കോര്‍ബെ വാക്സ് ശനിയാഴ്ചയും ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്.
പ്രതിദിന രോഗികൾ 300 കടന്നു; ഒരാഴ്ചക്കിടെ വൈറസ് സ്ഥിരീകരിച്ചവർ -1724
പത്തനംതിട്ട: ജില്ലയിൽ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 300 കടന്നു. ബുധനാഴ്ച ജില്ലയിൽ 304 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരാഴ്ചക്കിടെ മൊത്തം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1724 ആയി. ഇതിെൻറ പതിന്മടങ്ങാണ് പരിശോധിക്കാതെ വീടുകളിൽ കഴിയുന്നത്.
മിക്കവർക്കും പനിയും ചുമയും മാത്രമായതിനാൽ പരിശോധനക്ക് പോകാതെ വീടുകളിൽ കഴിയുകയാണ്. കോവിഡിനൊപ്പം പകർച്ചപ്പനിയും പെരുകുന്നുണ്ട്. പനിബാധ സ്ഥിരീകരിച്ചവരുടെ എണ്ണവും മൂന്നു ദിവസമായി 300ന് മുകളിലാണ്.
ബസ് യാത്ര ചെയ്യുന്നവർ, ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കുന്നവർ, ആൾക്കൂട്ടത്തിലും സമരങ്ങളിലും പങ്കെടുക്കുന്നവർ തുടങ്ങിയവരിലാണ് രോഗബാധ. ഹോട്ടലുകളിൽ ഭക്ഷണം നൽകാൻ ഡിസ്പോസബിൾ പ്ലേറ്റുകളും ഗ്ലാസുകളും മിക്കയിടത്തും ഉപയോഗിക്കുന്നില്ല.
ഇതോടെ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്ന പലരും ഭീഷണിയിലാണ്. കൈകൾ കഴുകുന്നിടത്തും ശുചിത്വക്കുറവുണ്ട്. മാസ്കിെൻറ ഉപയോഗം കർശനമാക്കി സർക്കാർ വീണ്ടും ഉത്തരവിറക്കിയെങ്കിലും പലരും ഉപയോഗിക്കുന്നില്ല. സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്ന ഉന്നത ഉദ്യോഗസ്ഥർ പോലും മാസ്ക് ധരിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

