Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ​ത്ത​നം​തി​ട്ടയിൽ...

പ​ത്ത​നം​തി​ട്ടയിൽ കോവിഡ് കേസുകൾ വർധിക്കുന്നു

text_fields
bookmark_border
covid
cancel

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. 739 പേ​രാ​ണ്​ നി​ല​വി​ൽ രോ​ഗ​ബാ​ധി​ത​രാ​യു​ള്ള​ത്. ക​ഴി​ഞ്ഞ​മാ​സ​ത്തി​ൽ മാ​ത്രം ജി​ല്ല​യി​ൽ ഏ​ഴു​പേ​രാ​ണ് കോ​വി​ഡ്​ പി​ടി​പെ​ട്ട് മ​രി​ച്ച​ത്. മാ​ർ​ച്ച് 15 മു​ത​ൽ ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടു​ണ്ട്. 739 പേ​രി​ൽ കാ​റ്റ​ഗ​റി ബി, ​സി എ​ന്നി​വ​യി​ൽ​പെ​ട്ട 66പേ​രാ​ണ് ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

ബാ​ക്കി​യു​ള്ള​വ​ർ വീ​ടു​ക​ളി​ലാ​ണ്. രോ​ഗി​ക​ളി​ൽ കൂ​ടു​ത​ലും ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്. ജി​ല്ല​യി​ൽ നി​ല​വി​ൽ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി, തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി മ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കി​ട​ത്തി​ച്ചി​കി​ത്സ ന​ട​ത്തു​ന്ന​ത്. ജ​നു​വ​രി മു​ത​ൽ ഇ​ന്നു​വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് ജി​ല്ല​യി​ലാ​കെ 834 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​തി​ദി​നം 500ന​ടു​ത്ത് ആ​ളു​ക​ളി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യും 10ശ​ത​മാ​നം പേ​രി​ൽ ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യും ന​ട​ത്തു​ന്നു​ണ്ട്. ദി​നം​പ്ര​തി കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് മാ​സ്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ എ​ല്ലാ​വ​രും കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PathanamthittaCovid caseincreasing
News Summary - Covid cases are increasing in Pathanamthitta
Next Story