അബാൻ മേൽപാലം നിർമാണത്തിൽ അപാകതയെന്ന്
text_fieldsനിർമാണം നടക്കുന്ന അബാൻ മേൽപാലം
പത്തനംതിട്ട: നിർമാണത്തിലിരിക്കുന്ന അബാൻ മേൽപാലത്തിന്റെ കഴിഞ്ഞ ദിവസം കോൺക്രീറ്റ് ചെയ്ത ഭാഗത്തെ താങ്ങിനിർത്തിയിരിക്കുന്ന ഇരുമ്പ് തൂണുകൾ വളഞ്ഞതിനെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ എ. സുരേഷ് കുമാർ ആവശ്യപ്പെട്ടു.
നിർമാണം തുടങ്ങിയിട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും ഒരു ഭാഗംപോലും പൂർണമാക്കാൻ കഴിയാതെ ബുദ്ധിമുട്ടിക്കുന്നതിനിടെയാണ് അപാകത കണ്ടിരിക്കുന്നത്. കോൺക്രീറ്റിങ്ങിൽ അപാകതയുണ്ടോ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണോ പണി നടന്നത് തുടങ്ങിയ കാര്യങ്ങളിലും സംശയം ഉയരുന്നു. ഇത് പരിശോധിക്കാൻ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രിയോ നഗരസഭ ചെയർമാനോ തയാറാകുന്നില്ല. ജില്ല ആസ്ഥാനത്തെ ഇത്രയധികം ദുരിത പൂർണമാക്കിയ എം.എൽ.എ ഇനിയെങ്കിലും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും സുരേഷ് കുമാർ പറഞ്ഞു

