ആയുഷ് ആശുപത്രി നിർമാണ ഉദ്ഘാടനം നിർവഹിച്ചു
text_fieldsപത്തനംതിട്ട: പത്തനംതിട്ടയിൽ നിർമ്മാണം ആരംഭിക്കുന്ന ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രി ജില്ലയുടെ വികസന കുതിപ്പിലെ മറ്റൊരു അധ്യായമെന്ന് മന്ത്രി വീണ ജോർജ്. ആശുപത്രിയുടെ നിർമാണ ഉദ്ഘാടനം പത്തനംതിട്ടയിൽ നടക്കുന്ന ആരോഗ്യം ആനന്ദം ഫെസ്റ്റിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ജനറൽ ആശുപത്രിയിൽ 52 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി മന്ത്രി പറഞ്ഞു.
നന്നുവക്കാട് നോര്ത്ത് പേഴുംകാട്ടില് 10.50 കോടി രൂപ മുടക്കിയാണ് ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രിയാണ് നിർമിക്കുന്നത്. 14,700 സ്ക്വയര് ഫീറ്റാണ് വിസ്തീർണ്ണം. 10 കോടി രൂപ കെട്ടിട നിർമാണത്തിനും 50 ലക്ഷം രൂപ ആശുപത്രി ഉപകരണങ്ങള്ക്കുമായാണ് ചെലവഴിക്കുന്നത്. 30 കിടക്കകളുള്ള ആശുപത്രിയില് ജനറല് വാര്ഡുകള്ക്ക് പുറമെ വിശാലമായ കാത്തിരിപ്പ് കേന്ദ്രങ്ങള്, കണ്സള്ട്ടേഷന് റൂമുകള്, പഞ്ചകര്മ തീയറ്റര്, പേ വാര്ഡ് റൂമുകള്, ലാബ്, എക്സ്റേ സൗകര്യം, മരുന്ന് വിതരണ കേന്ദ്രം, ഡൈനിങ്ങ് ഹാള്, കിച്ചന്, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്, ബാത്ത് റൂമുകള്, പാസഞ്ചര് ലിഫ്റ്റ് എന്നിവ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
അജിൻ വർഗീസ് അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജെ. മിനി, സവിത അജയകുമാർ, ആർ. ജോൺസൺ, അമ്മിണി ടീച്ചർ, അൻസിൽ അഹമ്മദ്, മുൻ എം.എൽ.എ കെ.സി.രാജഗോപാലൻ, ഡോ. എസ്.അഖില, ഡോ. പി ആർ സജി, ഡോ. എസ് ശ്രീകുമാർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

