Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോന്നി പൊലീസ്...

കോന്നി പൊലീസ് സ്റ്റേഷനിൽ മർദനമെന്ന്; പ്രതിഷേധവുമായി സി.പി.എം

text_fields
bookmark_border
cpm
cancel
Listen to this Article

കോന്നി: ആരോപണ വിധേയരെ കോന്നി പൊലീസ് സ്റ്റേഷനിൽ മർദിക്കുന്നെന്ന ആക്ഷേപം അന്വേഷിക്കാനെത്തിയ സി.പി.എം ഏരിയ സെക്രട്ടറിക്കുനേരെയും പൊലീസ് കൈയേറ്റ ശ്രമം. അയൽവാസിയുമായി വാക്തർക്കം ഉണ്ടായതു സംബന്ധിച്ച് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ കല്ലേലി സ്വദേശി വിൽസണെ മർദിച്ചതായി പരാതി ഉയർന്നു. ഇത് അന്വേഷിച്ച് സ്റ്റേഷനിലെത്തിയ സി.പി.എം ഏരിയ സെക്രട്ടറി ശ്യാംലാൽ, ഏരിയ കമ്മിറ്റി അംഗം എം.എസ്. ഗോപിനാഥൻ എന്നിവരെ പൊലീസ് ഉദ്യോഗസ്ഥരായ കൃഷ്ണകുമാർ, സജീഷ് എന്നിവർ പിടിച്ചുതള്ളിയെന്നും പരാതി ഉയർന്നു. സംഭവത്തെ തുടർന്ന് കെ.യു. ജനീഷ്കുമാർ എം.എൽ.എ, ഡിവൈ.എസ്.പി ബൈജു എന്നിവർ സ്ഥലത്തെത്തി.

വിവരമറിഞ്ഞ് ധാരാളം സി.പി.എം പ്രവർത്തകർ സ്ഥലത്ത് തടിച്ചുകൂടി. ഇത് ഉപരോധത്തിന്റെ പ്രതീതി സൃഷ്ടിച്ചു.

പൊലീസുകാരുടെ പെരുമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലെയിന്‍റ് അതോറിറ്റിക്കും പരാതി നൽകുമെന്ന് ഏരിയ കമ്മിറ്റി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPM
News Summary - Connie was beaten at the police station; CPM protests
Next Story