നവീൻ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് കോൺഗ്രസ്
text_fieldsകെ. നവീൻ ബാബു
പത്തനംതിട്ട: എ.ഡി.എം നവീൻ ബാബുവിന്റെ മരണം സി.ബി.ഐയെ ഏൽപ്പിക്കണമെന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. നവീൻബാബുവിന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദർശിക്കുകയോ അനുശോചനം അറിയിക്കുകയോ ചെയ്യാത്തതിൽ നിന്ന് പാർട്ടിയുടെയും സർക്കാറിന്റെയും നിലപാട് വ്യക്തമാണെന്നും ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
പ്രതികളെ നിയമ നടപടിക്ക് വിധേയമാക്കി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്നും അല്ലാത്ത പക്ഷം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെയും യു.ഡി.എഫിന്റെയും നേതൃത്വത്തില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ യു.ഡി.എഫ് ജില്ല കണ്‍വീനര്‍ എ. ഷംസുദ്ദീന്, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം തുടങ്ങിയവർ പങ്കെടുത്തു.

