ചിറ്റാറിൽ കോൺഗ്രസ് അംഗത്തെ പ്രസിഡൻറാക്കി എൽ.ഡി.എഫ്
text_fieldsചിറ്റാറിൽ പഞ്ചായത്ത് പ്രസിഡൻറായി തെരെഞ്ഞടുക്കപ്പെട്ട സജി കുളത്തുങ്കലിന് എൽ.ഡി.എഫ് പ്രവർത്തകർ സ്വീകരണം നൽകുന്നു
പത്തനംതിട്ട: നാടകീയ രംഗങ്ങൾക്കൊടുവിൽ ചിറ്റാറിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി. 13 വാർഡുള്ളതിൽ എൽ.ഡി.എഫ് -അഞ്ച്, യു.ഡി.എഫ് -ആറ്, എൻ.ഡി.എ -രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. യു.ഡി.എഫിൽനിന്ന് വിജയിച്ച സജി കുളത്തുങ്കലിനെ എൽ.ഡി.എഫ് പ്രസിഡൻറ് സ്ഥാനാർഥിയാക്കി മത്സരിപ്പിക്കുകയായിരുന്നു.
നാലാം വാർഡിൽനിന്ന് വിജയിച്ച എ. ബഷീർ ആയിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. വോട്ടെടുപ്പിൽനിന്ന് എൻ.ഡി.എ വിട്ടുനിന്നു. ഇതോടെ എൽ.ഡി.എഫ് പിന്തുണയോടെ ആറ് വോട്ടിന് സജി കുളത്തുങ്കൽ വിജയിച്ചു.
എൽ.ഡി.എഫിലെ ജില്ലയിലെ മുതിർന്ന നേതാവായ എം.എസ്. രാജേന്ദ്രനെ പരാജയപ്പെടുത്തിയാണ് സജി കുളത്തുങ്കൽ യു.ഡി.എഫ് മെംബറായത്. വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഒമ്പതാം വാർഡിൽനിന്ന് വിജയിച്ച മുൻ പഞ്ചായത്ത് പ്രസിഡൻറ് രവികല എബി വൈസ് പ്രസിഡൻറായി.