കോൺഗ്രസ് നേതാവിന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ മർദനം
text_fieldsഅജിമോനെ ഡി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. എ. സുരേഷ് കുമാർ സന്ദർശിക്കുന്നു
പത്തനംതിട്ട: മുൻ നാരങ്ങാനം കോൺഗ്രസ് മണ്ഡലം പ്രസിഡൻറും േബ്ലാക്ക് സെക്രട്ടറിയുമായ കെ. അജിമോന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ മർദനം. വ്യാഴാഴ്ച മൂന്നുമണിയോടെയാണ് സംഭവം.
വീടിനു മുൻവശത്തുള്ള 11 കെ.വി വൈദ്യുതി പോസ്റ്റ് മാറ്റുന്നത് സംബന്ധിച്ച തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പോസ്റ്റ് മാറാനെത്തിയ തൊഴിലാളികളും സബ് എൻജിനീയറും ചേർന്നാണ് മർദിച്ചതത്രേ. തടിക്കട്ടകൊണ്ടുള്ള അടിയേറ്റ് അജിമോെൻറ തല പൊട്ടി.
കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. എ. സുരേഷ് കുമാർ, കോൺഗ്രസ് മണ്ഡലം പ്രഡിഡൻറ് എം.ആർ. രമേശ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല പ്രസിഡൻറ് പി.എം. അമീൻ എന്നിവർ ആശുപത്രിയിൽ എത്തി.
വെള്ളിയാഴ്ച 11ന് കോഴഞ്ചേരി കെ.എസ്.ഇ.ബി ഓഫിസിലേക്ക് കോൺഗ്രസ് നാരങ്ങാനം മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും.

