പത്തനംതിട്ട ജില്ലയിലെ കോൺഗ്രസ് ഗ്രേഡിങ്; വെളിവായത് ദയനീയ പ്രവർത്തനം
text_fieldsപത്തനംതിട്ട: ഡി.സി.സി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളുടെ പ്രവർത്തനം വിലയിരുത്താൻ ചേർന്ന ഗ്രേഡിങ്ങിൽ തെളിഞ്ഞത് ജില്ലയിൽ കോൺഗ്രസിെൻറ പ്രവർത്തനം ദയനീയമെന്ന്. 68ഓളം ഡി.സി.സി ഭാരവാഹികളിൽ പ്രവർത്തനമികവുള്ളവർ 11പേർ മാത്രം. 10 ബ്ലോക്ക് കമ്മിറ്റികളിൽ മെച്ചം മൂന്നെണ്ണം മാത്രം.
ഡി.സി.സി പ്രസിഡൻറും ഏതാനും പേരും മാത്രമാണ് പ്രവർത്തന മികവ് പുലർത്തുന്നത്. മറ്റുള്ളവരെല്ലാം ചട്ടപ്പടി പ്രവർത്തനം മാത്രമാണ് നടത്തുന്നതെന്നും ചിലരുടെ പ്രവർത്തനം ദയനീയമാണെന്നും കെണ്ടത്തി. കോൺഗ്രസിെൻറ കോട്ടയായിരുന്ന ജില്ലയിൽ പാർട്ടി പിറകോട്ടുപോകുന്നതിെൻറ സൂചനയാണ് ഗ്രേഡിങ്ങിൽ തെളിഞ്ഞതെന്നാണ് വിലയിരുത്തെപ്പടുന്നത്. പ്രവർത്തനം കണക്കിലെടുത്ത് പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ നേതാക്കളെ തരംതിരിക്കുകയായിരുന്നു.
ഡി.സി.സി ഭാരവാഹികളിൽ പച്ച കാറ്റഗറിയിൽ എത്തിയവരിൽ പ്രസിഡൻറ് ബാബു ജോർജ്, അഡ്വ. എ. സുരേഷ്കുമാർ, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുസ്സലാം, റോബിൻ പീറ്റർ തുടങ്ങിയവർ ഉൾപ്പെടും. ജില്ലയിലെ കോൺഗ്രസ് കമ്മിറ്റികളുടെയും ഭാരവാഹികളുടെയും പ്രവർത്തന മികവ് വിലയിരുത്താൻ വേണ്ടിയാണ് കെ.പി.സി.സി മാസംതോറും റിവ്യൂ ആരംഭിച്ചത്.
ഡി.സി.സി ഭാരവാഹികളിൽ മിക്കവരും പാർട്ടിയെ ശക്തിപ്പെടുത്തുന്ന ഒരു പ്രവർത്തനങ്ങളും നടത്തുന്നില്ലെന്ന് പങ്കെടുത്ത കെ.പി.സി.സി അംഗങ്ങൾക്ക് ബോധ്യമായി. യോഗങ്ങൾ നടക്കുമ്പോൾ പ്രസംഗിക്കാനും കസേരയിൽ മുൻനിരയിൽ സ്ഥാനം പിടിക്കാനും മാത്രമേ മിക്കവരെയും കാണാറുള്ളൂ. സീറ്റ് കിട്ടിയില്ലെങ്കിൽ ബഹളം കൂട്ടുന്നവർപോലും ഇക്കൂട്ടത്തിലുണ്ട്. ഇവരുടെയൊക്കെ സംഘടന പ്രവർത്തനം മോശമെന്ന് റിവ്യൂവിൽ തെളിഞ്ഞു.
കോവിഡ് കാലത്ത് പ്രതിരോധ പ്രവർത്തനങ്ങളിലും മറ്റും ഇറങ്ങാത്തവരുമുണ്ട്. ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് സമര പരിപാടികൾ സംഘടിപ്പിക്കുന്നതിലും പല ബ്ലോക്ക് കമ്മിറ്റികളും പരാജയപ്പെട്ടു. മണ്ഡലം, വാർഡ് കമ്മിറ്റികൾ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽപോലും മിക്കവരും പങ്കെടുക്കാറില്ല.
ഡി.സി.സി ഭാരവാഹികളിൽ 35പേർ മഞ്ഞ കാറ്റഗറിയിലും 11 പേർ ചുവപ്പ് കാറ്റഗറിയിലുമാണ്. 10 ബ്ലോക്ക് കമ്മിറ്റികളിൽ കോന്നി, റാന്നി, എഴുമറ്റൂർ കമ്മിറ്റികൾ മാത്രമാണ് മികച്ചുനിൽക്കുന്നത്. മൂന്നു ബ്ലോക്ക് പ്രസിഡൻറുമാർ മാത്രമാണ് പച്ച കാറ്റഗറിയിൽ. ആറുപേർ മഞ്ഞ കാറ്റഗറിയിലും ഒരാൾ ചുവപ്പ് കാറ്റഗറിയിലുമാണ്. തീരെ മോശം പ്രവർത്തനമാണ് തിരുവല്ല ബ്ലോക്കിൽ നടക്കുന്നത്. ഈ രീതിയിൽ പോയാൽ പാർട്ടി അവിടെ തരിപ്പണമാകുമെന്നും നേതാക്കൾ പറയുന്നു.
ജില്ലയിൽ 79 മണ്ഡലം കമ്മിറ്റികളും പ്രവർത്തിക്കുന്നുണ്ട്. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് നിയോഗിക്കപ്പെട്ട നേതാക്കൾ മണ്ഡലം കമ്മിറ്റികളിലോ വാർഡ് കമ്മിറ്റികളിലോ പങ്കെടുക്കാറില്ല. പല വാർഡ് കമ്മിറ്റികളും പേരിൽ മാത്രമാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് വാർഡ് കമ്മിറ്റികൾ ഉണ്ടെന്ന് അറിയുന്നത്. പ്രവർത്തനങ്ങളുമായി ബന്ധപ്പെടാത്ത ചില ഭാരവാഹികൾ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും കച്ചകെട്ടിയിട്ടുണ്ട്. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസത്തെ പ്രവർത്തന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ആദ്യ വിലയിരുത്തൽ.
ഇനി എല്ലാ മാസവും റിവ്യൂ നടക്കും. പിന്നിൽ പോയവരോട് തിരുത്താനും ചുമതലപ്പെട്ട കെ.പി.സി.സി സെക്രട്ടറിമാർ നിർദേശിച്ചിട്ടുണ്ട്. ഇപ്പോഴത്തെ നിലയിൽ പോകാൻ അനുവദിക്കിെല്ലന്നും മുന്നറിയിപ്പ് നൽകി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്ത് താഴെതട്ടിൽ ഇറങ്ങി പ്രവർത്തിക്കാൻ ഭാരവാഹികൾക്ക് കർശന നിർദേശം നൽകി. 15നും 20നും ഇടയിൽ മാർക്ക് വാങ്ങിയവരാണ് പച്ച കാറ്റഗറിയിൽ. 15നും അഞ്ചിനും ഇടക്ക് മഞ്ഞ. അഞ്ചിന് താഴെ ചുവപ്പ് എന്നിങ്ങനെയായിരുന്നു േഗ്രഡിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

