Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയുവാവി‍ന്‍റെ ജീവൻ...

യുവാവി‍ന്‍റെ ജീവൻ രക്ഷിച്ച ഓട്ടോ ഡ്രൈവർമാർക്ക്​ ആദരം

text_fields
bookmark_border
യുവാവി‍ന്‍റെ ജീവൻ രക്ഷിച്ച ഓട്ടോ ഡ്രൈവർമാർക്ക്​ ആദരം
cancel
camera_alt

വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ റോ​ഡി​ൽ കി​ട​ന്ന യു​വാ​വി​നെ ര​ക്ഷി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രാ​യ

അ​നി​ലി​നെ​യും സു​ലൈ​മാ​നെ​യും പ​ത്ത​നം​തി​ട്ട ട്രാ​ഫി​ക്​ എ​സ്.​ഐ അ​സ്​​ഹ​ർ ഇ​ബ്​​നു മി​ർ​സാ​ഹി​ബ്​ ആ​ദ​രി​ക്കു​ന്നു 

Listen to this Article

പ​ത്ത​നം​തി​ട്ട: വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ റോ​ഡി​ൽ​ മ​ര​ണ​ത്തോ​ട്​ മ​ല്ല​ടി​ച്ച യു​വാ​വി​ന്​ കൈ​ത്താ​ങ്ങാ​യ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ ട്രാ​ഫി​ക്​ എ​സ്.​ഐ​യു​ടെ ആ​ദ​രം. പ​ത്ത​നം​തി​ട്ട ടൗ​ണി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രാ​യ അ​നി​ൽ, സു​ലൈ​മാ​ൻ എ​ന്നി​വ​രെ​യാ​ണ്​ കാ​ഷ്​ അ​വാ​ർ​ഡും പൂ​ച്ചെ​ണ്ടും ന​ൽ​കി ആ​ദ​രി​ച്ച​ത്.

പ​ത്ത​നം​തി​ട്ട കോ​ള​ജ്​ ജ​ങ്​​ഷ​നി​ൽ ബൈ​ക്ക്​ തെ​ന്നി​മ​റി​ഞ്ഞ്​ വീ​ണ യു​വാ​വ്​ റോ​ഡി​ൽ കി​ട​ക്കു​ന്ന​ത്​ ഓ​ടി​ക്കൂ​ടി​യ​വ​ർ ക​ണ്ട്​ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​ര​മ​ണി​ക്കൂ​റി​ലേ​റെ റോ​ഡി​ൽ കി​ട​ന്ന യു​വാ​വി​നെ അ​തു​വ​ഴി ഓ​ട്ടം വ​ന്ന അ​നി​ലും സു​ലൈ​മാ​നും ചേ​ർ​ന്നാ​ണ്​​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. 22ന്​ ​മൂ​ന്ന​ര​യോ​ടെ പ​ന്ത​ളം മു​ടി​യൂ​ർ​കോ​ണം സ്വ​ദേ​ശി​യാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. യു​വാ​വ്​ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു.

പ​ത്ത​നം​തി​ട്ട ട്രാ​ഫി​ക്​ എ​സ്.​ഐ അ​സ്​​ഹ​ർ ഇ​ബ്​​നു മി​ർ​സാ​ഹി​ബ്​ അ​പ​ക​ട സ്ഥ​ല​ത്ത്​ എ​ത്തി​യ​പ്പോ​ൾ അ​നി​ലും സു​ലൈ​മാ​നും ചേ​ർ​ന്ന്​ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ്​ ക​ണ്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളു​ടെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യി​ലാ​ണ്​ ട്രാ​ഫി​ക്​ എ​സ്.​ഐ സ്വ​ന്തം ചെ​ല​വി​ൽ ഇ​വ​രെ ആ​ദ​രി​ച്ച​ത്. ച​ട​ങ്ങി​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaauto driver
News Summary - congratulation ceremony for auto drivers who saved the life of a young man in pathanamthitta
Next Story