Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇടത്താവളം തുറന്നു;...

ഇടത്താവളം തുറന്നു; വി​പു​ല​മാ​യ സൗ​ക​ര്യ​മാ​ണ് ന​ഗ​ര​സ​ഭ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്

text_fields
bookmark_border
ഇടത്താവളം തുറന്നു; വി​പു​ല​മാ​യ സൗ​ക​ര്യ​മാ​ണ് ന​ഗ​ര​സ​ഭ  തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്
cancel
camera_alt

ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ളം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ഡ്വ. ടി. ​സ​ക്കീ​ർ ഹു​സൈ​ൻ

തു​റ​ന്നു​കൊ​ടു​ക്കു​ന്നു

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ ന​ഗ​ര​ത്തി​ലെ ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ളം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ഡ്വ. ടി. ​സ​ക്കീ​ർ ഹു​സൈ​ൻ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. ഭ​ക്ത​ർ​ക്ക് വി​രി​വെ​ക്കാ​നും ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നും വി​ശ്ര​മി​ക്കാ​നു​മാ​യി എ​ല്ലാ സൗ​ക​ര്യ​വും ഇ​ട​ത്താ​വ​ള​ത്തി​ൽ ത​യാ​റാ​യി​ട്ടു​ണ്ട്.

ഇ​തി​നാ​യി പ്ര​ത്യേ​ക ഡോ​ർ​മി​റ്റ​റി​ക​ൾ, വി​റ​കു​പു​ര, ആ​ൽ​ത്ത​റ തു​ട​ങ്ങി​യ​വ സ​ജ്ജ​മാ​ക്കി. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന്ന​ദാ​ന കൗ​ണ്ട​ർ, ശൗ​ചാ​ല​യ​ങ്ങ​ൾ, പൊ​ലീ​സ് എ​യ്​​ഡ് പോ​സ്റ്റ് അ​ട​ക്കം വി​പു​ല​മാ​യ സൗ​ക​ര്യ​മാ​ണ് ന​ഗ​ര​സ​ഭ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കൂ​ടാ​തെ ഹോ​മി​യോ, ആ​യു​ർ​വേ​ദ, അ​ലോ​പ്പ​തി ചി​കി​ത്സ കേ​ന്ദ്ര​ങ്ങ​ളും തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

തീ​ർ​ഥാ​ട​ന​കാ​ല​ത്ത് ഇ​ട​ത്താ​വ​ള​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ ന​ഗ​ര​സ​ഭ​യു​ടെ ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ്ര​ത്യേ​ക ചു​മ​ത​ല ന​ൽ​കി. കൂ​ടാ​തെ അ​യ്യ​പ്പ​സേ​വ സ​മാ​ജ​ത്തി​ന്‍റെ സേ​വ​ന​വും തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഇ​ട​ത്താ​വ​ള​ത്തി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shabarimalaMunicipal Corporationfacility
News Summary - comprehensive facility for shabarimala
Next Story