Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകലക്ടറുടെ അനുമതി...

കലക്ടറുടെ അനുമതി ലഭിച്ചില്ല; തുറക്കാനാകാതെ ഏറത്ത് ശ്മശാനം

text_fields
bookmark_border
കലക്ടറുടെ അനുമതി ലഭിച്ചില്ല; തുറക്കാനാകാതെ ഏറത്ത് ശ്മശാനം
cancel

അ​ടൂ​ർ: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഏ​റ​ത്ത് പൊ​തു​ശ്മ​ശാ​നം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​ല്ല. പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി‍െൻറ കീ​ഴി​ലു​ള്ള ശ്മ​ശാ​ന​ത്തി​ന്​ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി‍െൻറ അ​നു​മ​തി ല​ഭി​ക്കാ​ത്ത​താ​ണ്​ കാ​ര​ണം. ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ക​ല​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കി​യ​താ​യി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്​ ആ​ർ. തു​ള​സീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞു.

മ​ണ​ക്കാ​ല വ​ട്ട​മ​ല​പ്പ​ടി​യി​ലാ​ണ് ഗ്യാ​സ് ഉ​പ​യോ​ഗി​ക്കു​ന്ന സം​വി​ധാ​ന​ത്തോ​ടെ ആ​ധു​നി​ക ശ്മ​ശാ​നം നി​ർ​മി​ച്ച​ത്. ഗാ​ർ​ഡ​ൻ, ടൈ​ൽ​സ് പാ​കി​യ ത​റ, ശൗ​ചാ​ല​യം എ​ന്നി​വ​യും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. 2021ൽ ​ശ്മ​ശാ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ചി​മ്മി​നി​യും ഫ​ർ​ണ​സും സ്ഥാ​പി​ച്ചി​രു​ന്നു. വൈ​ദ്യു​തി ല​ഭി​ക്കാ​ത്ത​താ​ണ് ശ്മ​ശാ​നം പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത് എ​ന്നാ​ണ്​ അ​ടു​ത്ത​സ​മ​യം വ​രെ​യും ബ്ലോ​ക്ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​പ്പോ​ൾ വൈ​ദ്യു​തി ല​ഭി​ച്ചി​ട്ടും ത​ട​സ്സം നീ​ങ്ങു​ന്നി​ല്ല.

നി​ല​വി​ൽ ശ്മ​ശാ​ന​ത്തി​ന്​ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​നു​ചു​റ്റും കാ​ടു​ക​യ​റി. ഇ​നി​യും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ൻ താ​മ​സി​ച്ചാ​ൽ ശ്മ​ശാ​ന​ത്തി​നാ​യി സ്ഥാ​പി​ച്ച ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള യ​ന്ത്ര​ങ്ങ​ൾ ന​ശി​ച്ചു​പോ​കു​മെ​ന്ന് നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.ഏ​റ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ കൂ​ടാ​തെ ക​ട​മ്പ​നാ​ട്, പ​ള്ളി​ക്ക​ൽ, ഏ​ഴം​കു​ളം, ഏ​നാ​ദി​മം​ഗ​ലം, കൊ​ടു​മ​ൺ, ക​ല​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ശ്മ​ശാ​നം ഉ​പ​യോ​ഗി​ക്കാ​നാ​കും. നി​ല​വി​ൽ ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ശ്മ​ശാ​ന സൗ​ക​ര്യ​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Erath Cemetery
Next Story