പരിഭ്രാന്തി പരത്തി വൈദ്യുതി പോസ്റ്റിൽ മൂർഖൻ പാമ്പ്; ഒടുവിൽ പിടികൂടി
text_fieldsപത്തനംതിട്ട-കടമ്മനിട്ട റോഡിൽ കൊന്നമൂടിന് സമീപം വൈദ്യുതി പോസ്റ്റിൽ കുടുങ്ങിയ മൂർഖൻ പാമ്പ്
പത്തനംതിട്ട: പത്തനംതിട്ട-കടമ്മനിട്ട റോഡിൽ കൊന്നമൂടിന് സമീപം വൈദ്യുതി പോസ്റ്റിൽ കുടുങ്ങിയ മൂർഖൻ പാമ്പ് ഒരുമണിക്കൂറോളം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഒടുവിൽ റാന്നിയിൽ നിന്ന് വനപാലകരെത്തി ഇതിനെ പിടികൂടി വനത്തിൽ വിട്ടു.
വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് പാമ്പ് വൈദ്യുത പോസ്റ്റിൽ കേബിളുകൾക്കിടയിൽ കൂടുങ്ങിക്കിടക്കുന്നത് സമീപത്ത് കളിക്കുകയായിരുന്ന കുട്ടികൾ കാണുന്നത്. പത്തി വിടർത്തിയ പാമ്പിനെ കണ്ട് കുട്ടികൾ ഉറക്കെ ബഹളം വെച്ചു. തുടർന്ന് വാർഡ് കൗൺസിലർ ഷെറീന റഹീം വിവരം വനം വകുപ്പിനെ അറിയിച്ചു. പിന്നാലെ റാന്നിയിൽ നിന്നെത്തിയ വനപാലകസംഘം പാമ്പിനെ പിടികൂടുന്ന ഉപകരണം ഉപയോഗിച്ച് പതുക്കെ താഴേക്ക് വലിച്ചിറക്കി. നിലത്ത് വീണയുടൻ ചാക്കിലാക്കി. പിന്നീട് വനത്തിൽ തുറന്നുവിട്ടു. വൈദ്യുതി പോസ്റ്റിന് ചുറ്റും റോഡരികിൽ കാട് വളർന്ന നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

