തീരത്തെ സംരക്ഷണ ഭിത്തി ഇടിഞ്ഞു; ക്ഷേത്ര ശ്രീകോവിൽ തകർന്നു പതിച്ചത് നദിയിലേക്ക്
text_fieldsനരിയാപുരം മഹാദേവർ സുബ്രമഹ്ണ്യ സ്വാമീക്ഷേത്രത്തിലെ ദേവീ ക്ഷേത്ര ശ്രീകോവിൽ അച്ചൻകോവിലാറ്റിലേക്ക് ഇടിഞ്ഞുവീണ നിലയിൽ
പത്തനംതിട്ട: കനത്ത മഴയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണതിനെ തുടർന്ന് ക്ഷേത്ര ശ്രീകോവിൽ നദിയിലേക്ക് തകർന്നുവീണു. നരിയാപുരം ശ്രീമഹാദേവർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ദേവീ പ്രതിഷ്ഠയുള്ള ശ്രീകോവിലാണ് തകർന്ന് അച്ചൻ കോവിലാറ്റിലേക്ക് പതിച്ചത്. കഴിഞ്ഞ രാത്രിയാണ് സംഭവം. 50 മീറ്ററോളം ഭാഗം നദിയിലിലേക്ക് ഇടിഞ്ഞ് താണിട്ടുണ്ട്. മഴ പെയ്താൽ ബാക്കി ഭാഗങ്ങൾകൂടി തകർന്ന് വീഴാവുന്ന നിലയിലാണ്. ഇവിടെയുണ്ടായിരുന്ന സേവാപന്തലും തകർന്നു. മറ്റ് രണ്ട് ശ്രീകോവിലുകൾ െതാട്ടടുത്തായുണ്ട്.
ക്ഷേത്രത്തോട് ചേർന്ന് ഒരു കിലോമീറ്റർ ദൂരത്തിൽ 1995ൽ ജില്ല പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് അടിഭാഗം കെട്ടി സംരക്ഷിച്ചിരുന്നതാണ്. ക്ഷേത്രത്തിെൻറ സംരക്ഷണത്തിനായി മറ്റൊരു സംരക്ഷണ ഭിത്തി തൊട്ടു മുകൾ ഭാഗത്തായും ക്ഷേത്രഫണ്ട് ഉപയോഗിച്ചും കെട്ടിയിരുന്നു. രണ്ട് സംരക്ഷണ ഭിത്തികളും തകർത്താണ് ശ്രീകോവിൽ ഉൾപ്പെടെ നദിയിലേക്ക് തകർന്ന് വീണത്.
നദിയിൽനിന്ന് 30 അടിയോളം ഉയരത്തിലാണ് ക്ഷേത്രം. അടിഭാഗത്തെ കെട്ട് കാലപ്പഴക്കത്താൽ വിള്ളലുകൾ രൂപപ്പെട്ട് അപകട ഭീഷണിയിൽ ആയിരുന്നുവെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. സംരക്ഷണ ഭിത്തി കെട്ടി ബലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ക്ഷേത്ര ഭാരവാഹികൾ ജലസേചന മന്ത്രി, എം. എൽ. എ , കലക്ടർ, ഇറിഗേഷൻ വകുപ്പ് എന്നിവർക്ക് നിവേദനങ്ങൾ നൽകിയിരുന്നതാണ്.
കനത്തമഴയിൽ കഴിഞ്ഞ ദിവസങ്ങളിൽ സംരക്ഷണ ഭിത്തിയുടെ വിള്ളൽ വർധിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു. കരക്കാരുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രമാണിത്. 15 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ക്ഷേത്രം ചുമതലയിൽ മുകൾ ഭാഗത്തായി സംരക്ഷണ ഭിത്തി കെട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

