തട്ടിപ്പ് 'സഹകരണ'ത്തോടെ; പത്തനംതിട്ട ജില്ലയിലും പരാതികൾ ഏറെ
text_fieldsപത്തനംതിട്ട: അഴിമതിയിലും വെട്ടിപ്പിലും പിന്നിലല്ല ജില്ലയിലെ ചില സർവിസ് സഹകരണ ബാങ്കുകളും. തകർന്ന സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങളെ പോലെയാണ് ഇവയുടെ പ്രവർത്തനവും. വെട്ടിപ്പ് കണ്ടെത്തിയിട്ടും ഭരണസ്വാധീനത്താൽ അന്വേഷണം എങ്ങുമെത്താതെ നീളുന്നുമുണ്ട്. രാഷ്ട്രീയ പാർട്ടി നേതാക്കളുടെ മക്കൾക്കും ഭാര്യമാർക്കും അടുത്ത ബന്ധുക്കൾക്കും ജോലി നേടുന്നതിനുള്ള സ്ഥാപനങ്ങളായും ബാങ്കുകൾ മാറി. കൂടാതെ ഡയറക്ടർ ബോർഡിൽ കടന്നുകൂടി വൻ സാമ്പത്തിക വെട്ടിപ്പിനും നേതൃത്വം നൽകുകയാണ് നേതാക്കൾ. അഴിമതിയെ തുടർന്ന് ജില്ലയിൽ ഇതിനകം നിരവധി സഹകരണ ബാങ്കുകളാണ് തകർന്നത്. ഇടത് ഭരണത്തിലാണ് ജില്ലയിലെ ഭൂരിഭാഗം ബാങ്കുകളും. ഇതറിഞ്ഞിട്ടും പാർട്ടി നേതൃത്വം മൗനം പാലിക്കുന്നു.
തകരുന്ന ബാങ്കുകളിൽനിന്ന് ലോൺ എടുക്കുന്നവർ അത്തിരികെ അടയ്ക്കാൻ തയാറാകാറില്ല. അതോടെ കൂടുതൽ സാമ്പത്തിക ബാധ്യതയിലേക്ക് നീങ്ങും. വായ്പ തുക തിരിച്ചടക്കാത്തതിെൻറ ഭാഗമായ ജപ്തി നടപടിക്ക് രാഷ്ട്രീയ നേതാക്കൾ അനുവദിക്കാറുമില്ല. നേതാക്കളുടെ അടുത്ത ബന്ധുക്കൾ ചില ബാങ്കുകളിൽനിന്ന് ലക്ഷങ്ങളാണ് ലോൺ എടുത്തിട്ടുള്ളത്. വലിയ അഴിമതി കണ്ടെത്തിയ കുമ്പളാംപൊയ്ക സഹകരണ ബാങ്ക് അടച്ചുപൂട്ടലിെൻറ വക്കിലാെണന്നാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ചന്ദനപ്പള്ളി, കോന്നി, പഴകുളം എന്നിവിടങ്ങളിലെ ബാങ്കുകളിൽ നടന്ന അഴിമതിയെ തുടർന്ന് നിരവധി പേർക്കാണ് പണം നഷ്ടമായത്. റാന്നി എംപ്ലോയീസ് സഹകരണ ബാങ്കിലും ഉതിമൂട് സഹകരണ ബാങ്കിലും സമാന സ്ഥിതിയാണ്. ഇരവിപേരൂർ സഹകരണ ബാങ്കിെൻറ നീതി മെഡിക്കൽ സ്റ്റോറിൽ 15 ലക്ഷം രൂപയുടെ തിരിമറിയാണ് അടുത്ത സമയത്ത് നടന്നത്.
ഭരണസമിതിയുടെ അറിവോടെ നടക്കുന്ന കൊള്ള പുറത്താകുന്നതോടെ ജീവനക്കാരുടെ തലയിൽ കുറ്റംചുമത്തി ഭരണസമിതി രക്ഷപ്പെടുകയാണ് പലപ്പോഴും. നേരത്തേ നല്ലനിലയിൽ നടന്നുവന്ന ബാങ്കുകളിൽ പോലും ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനകളിൽ ഞെട്ടിക്കുന്ന തട്ടിപ്പുകൾ കെണ്ടത്തിയിട്ടുണ്ട്. കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നേപാലെയുള്ള തട്ടിപ്പുകൾ ജില്ലിയിലും നടന്നതായി സംശയങ്ങൾ ഉയരുന്നുണ്ട്. അംഗങ്ങൾ അറിയാതെ ചിട്ടിയിൽ ക്രമക്കേട്, മുക്കുപണ്ടം പണയംവെക്കൽ ഇവയൊക്കെ വ്യാപകമായി നടക്കുന്നുണ്ട്. വ്യാജ വിലാസത്തിൽ ലോണെടുക്കലും നടക്കുന്നുണ്ട്. ഏനാത്ത് സർവിസ് സഹകരണ ബാങ്കിൽ നടന്ന ക്രമേക്കേടിന് രണ്ട് മുൻ ജീവനക്കാരെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. മിക്ക ബാങ്കുകളോടും അനുബന്ധിച്ച് മെഡിക്കൽ സ്റ്റോറുകളും നീതി സ്റ്റോറുകളും വളം ഡിപ്പോകളും പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിൽ നടക്കുന്ന അഴിമതിയും വലുതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

