സി.ഐ.ടി.യു പത്തനംതിട്ട ജില്ല സമ്മേളനം കോന്നിയിൽ
text_fieldsകോന്നി: സി.ഐ.ടി.യു ജില്ല സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ കോന്നിയിൽ നടക്കും. ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ കാട്ടാക്കട ശശി നഗറിൽ (കോന്നി മുരിങ്ങമംഗലം ശബരി ഓഡിറ്റോറിയം) നടക്കുന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് കെ.സി. രാജഗോപാലൻ അധ്യക്ഷത വഹിക്കും.
ഞായറാഴ്ച ചർച്ചക്കുള്ള മറുപടി, തെരഞ്ഞെടുപ്പ്. വൈകീട്ട് നാലിന് റാലി നടക്കും തുടർന്ന് അഞ്ചിന് സി.ജി. ദിനേശ് നഗറിൽ (പുതിയ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ്) നടക്കുന്ന പൊതുസമ്മേളനം ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം, മന്ത്രി വീണ ജോർജ്, കെ.യു. ജനീഷ് കുമാർ എം.എൽ.എ എന്നിവർ പങ്കെടുക്കും.

