Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചുങ്കപ്പാറ-കോട്ടാങ്ങൽ റോഡിൽ മാലിന്യം തള്ളുന്നു
text_fieldsbookmark_border
മല്ലപ്പള്ളി: ചുങ്കപ്പാറ-കോട്ടാങ്ങൽ റോഡിൽ കോഴിക്കടകളിൽനിന്നുള്ള മാലിന്യം തള്ളൽ പതിവാകുന്നു. വെള്ളിക്കരപടിക്കു സമീപം റോഡിലും വശങ്ങളിലും സമീപ പുരയിടങ്ങളിലുമാണ് മാലിന്യം തള്ളുന്നത്. കോഴിക്കടകളിലെ അവശിഷ്ടങ്ങൾ രാത്രിയിൽ വാഹനങ്ങളിലെത്തി റോഡിൽ തള്ളി സ്ഥലംവിടുകയാണ്.
മാലിന്യം ചീഞ്ഞ് നാറുന്നതിനാൽ ദുർഗന്ധം കാരണം ഇതുവഴി വാഹനയാത്ര ദുസ്സഹമാണ്. പ്രദേശത്ത് തെരുവുനായ് ശല്യവും രൂക്ഷമാണ്. മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യം ശക്തമാണ്. രാത്രിയിൽ പൊലീസ് പട്രോളിങ് ഇല്ലാത്തതാണ് സാമൂഹികവിരുദ്ധ ശല്യം വർധിക്കാൻ കാരണമെന്നും ആക്ഷേപമുണ്ട്.
Next Story

