Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവഴിവിളക്ക് തെളിയാതെ...

വഴിവിളക്ക് തെളിയാതെ ചുങ്കപ്പാറ-ആലപ്രക്കാട് റോഡ്

text_fields
bookmark_border
Street Light
cancel

മ​ല്ല​പ്പ​ള്ളി: ചു​ങ്ക​പ്പാ​റ-​ആ​ല​പ്ര​ക്കാ​ട് റോ​ഡി​ൽ വ​ഴി​വി​ള​ക്ക് സ്ഥാ​പി​ക്കാ​ത്ത​ത് കാ​ൽ​ന​ട​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. ഈ ​ആ​വ​ശ്യ​ത്തി​ന് പ​ഴ​ക്ക​മേ​റെ​യു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലെ​ല്ലാം വ​ഴി​വി​ള​ക്ക് പ്ര​കാ​ശി​പ്പി​ച്ചി​ട്ടും പ്ര​ധാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡാ​യ ചു​ങ്ക​പ്പാ​റ-​ആ​ല​പ്ര​ക്കാ​ട് റോ​ഡി​നെ അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. റോ​ഡി​ന്റെ എ​ട്ടാം വാ​ർ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ് വ​ഴി​വി​ള​ക്കി​ല്ലാ​ത്ത പ്ര​ദേ​ശം. മ​റ്റ് വാ​ർ​ഡു​ക​ൾ തു​ട​ങ്ങു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. റ​ബ​ർ തോ​ട്ട​ങ്ങ​ൾ നി​റ​ഞ്ഞ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ സ​ന്ധ്യ ആ​കു​മ്പോ​ൾ ത​ന്നെ ഇ​രു​ട്ടി​ൽ മൂ​ടു​ന്ന അ​വ​സ്ഥ​യാ​ണ്. വ​ഞ്ചി​ക​പ്പാ​റ, ആ​ല​പ്ര​ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള നി​ര​വ​ധി കാ​ൽ​ന​ട​ക്കാ​രാ​ണ് ഇ​തു​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും തെ​രു​വു​നാ​യ്ക്ക​ളു​ടെ​യും കു​റു​ക്ക​ന്റെ​യും ശ​ല്യ​വും പ്ര​ദേ​ശ​ത്ത് ഏ​റി വ​രു​ക​യാ​ണ്. ഇ​വി​ടെ വ​ഴി​വി​ള​ക്ക് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​യു​ടെ​യും ഭാ​ഗ​ത്തു​നി​ന്ന്​ ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traffic lightsChungapara-Alaprakad road
News Summary - Chungapara-Alaprakad road without traffic lights
Next Story