എട്ടു റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
text_fieldsആറന്മുള മണ്ഡലത്തിലെ നിർമാണം പൂർത്തിയായ റോഡുകളുടെ ഉദ്ഘാടന ചടങ്ങിൽ
മന്ത്രി വീണാ ജോർജ് സംസാരിക്കുന്നു
പത്തനംതിട്ട: സംസ്ഥാനത്ത് 10 വർഷത്തിനുള്ളിൽ കിഫ്ബി മുഖേന 1,16,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി നടപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആറന്മുള മണ്ഡലത്തിലെ പൂർത്തീകരിച്ച എട്ടു റോഡുകളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒരു ദശാബ്ദ കാലത്തിനുള്ളിൽ ബൃഹത് പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാരിന് സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. പശ്ചാത്തല വികസനത്തിൽ സംസ്ഥാനത്ത് മുന്നേറ്റം ഉണ്ടായതായി അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. നാടിന്റെ ആവശ്യവും സ്വപ്നവുമായ തുമ്പമൺ-കുളനട പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണ്ണാക്കടവ് പാലം അടുത്തവാരം തുറന്നു നൽകുമെന്ന് മുഖ്യപ്രഭാഷണത്തിൽ മന്ത്രി വീണാ ജോർജ് പറഞ്ഞു.
വയറപ്പുഴ പാലം നിർമാണം പുരോഗമിക്കുന്നു. ആറന്മുള മണ്ഡലത്തിലെ 69 റോഡുകൾ ബി.എം ബി.സി നിലവാരത്തിൽ നിർമിച്ചതായും മന്ത്രി പറഞ്ഞു. കെ.എസ്.ടി.പി എക്സിക്യൂട്ടിവ് എൻജിനീയർ ആർ. ദീപ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ല പഞ്ചായത്തംഗം സവിത അജയകുമാർ, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ, വൈസ് പ്രസിഡന്റ് സാവിത്രി ഭദ്രൻ, അംഗങ്ങളായ പി.ടി. സുരേഷ്, എം. എലിസബത്ത്, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ ജി. ബാബുരാജൻ, കെ.എസ്.ടി.പി അസി. എക്സിക്യൂട്ടിവ് എൻജിനീയർ സ്റ്റെമേഴ്സൺ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

