Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ​ത്ത​നം​തി​ട്ട...

പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റി​യ ജ​ന​നേ​താ​വ്

text_fields
bookmark_border
oommen chandy
cancel

പ​ത്ത​നം​തി​ട്ട: ജി​ല്ല ആ​സ്ഥാ​ന​മാ​യ പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റി​യ പ​ദ്ധ​തി​ക​ളി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ കൈ​യൊ​പ്പ് വ്യ​ക്ത​മാ​യി തെ​ളി​ഞ്ഞു​കാ​ണാം. അ​ദ്ദേ​ഹം ധ​ന​കാ​ര്യ​വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് ജി​ല്ല സ്‌​റ്റേ​ഡി​യ​ത്തി​നാ​യി 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്. പ​ത്ത​നം​തി​ട്ട​യു​ടെ കാ​യി​ക വി​ക​സ​ന​ത്തി​ന് തു​ട​ക്കം​കു​റി​ച്ച ഈ ​പ​ദ്ധ​തി. പ​ക്ഷേ, കാ​ര്യ​ക്ഷ​മ​മാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ ന​ഗ​ര​സ​ഭ​ക്ക്​ ക​ഴി​ഞ്ഞി​ല്ല. പാ​ര്‍ട്ടി സ​മ്മേ​ള​ന​ങ്ങ​ളും സ​ര്‍ക്കാ​റി​നെ പ്ര​കീ​ര്‍ത്തി​ച്ചു​ള്ള സ്വ​യം പു​ക​ഴ്ത്ത​ല്‍ പ​രി​പാ​ടി​ക​ളും ന​ട​ത്തി ജി​ല്ല സ്‌​റ്റേ​ഡി​യം ഉ​ഴു​തു​മ​റി​ച്ച വ​യ​ല്‍പോ​ലെ​യാ​യി.

കെ.​കെ. നാ​യ​രു​ടെ ബു​ദ്ധി​വൈ​ഭ​വ​ത്തി​ല്‍ ഉ​ദ​യം​ചെ​യ്ത പ​ദ്ധ​തി​യാ​ണ് റി​ങ്​ റോ​ഡ്. ന​ഗ​ര വി​ക​സ​ന​ത്തി​ന് ഏ​റെ തു​ണ​യാ​യ ഈ ​പാ​ത പി​ന്നീ​ട് ന​ഗ​ര​സ​ഭ​ക്ക്​ ഉ​ണ്ടാ​ക്കി​യ​ത് വ​ന്‍ സാ​മ്പ​ത്തി​ക ബാ​ധ്യ​ത. ഉ​മ്മ​ന്‍ ചാ​ണ്ടി​യാ​ണ് പാ​ത പി.​ഡ​ബ്ല്യു.​ഡി​യെ കൊ​ണ്ട് ഏ​റ്റെ​ടു​പ്പി​ച്ച് ന​ഗ​ര​സ​ഭ​യു​ടെ ബാ​ധ്യ​ത ഒ​ഴി​വാ​ക്കി​യ​ത്. തി​രു​വ​ല്ല ബൈ​പാ​സി​നു​ള്ള അ​നു​മ​തി​യും ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കാ​ല​ത്താ​ണ് ല​ഭി​ച്ച​ത്.

ആ​റ​ന്മു​ള വ​ള്ളം​ക​ളി​ക്കൊ​പ്പം നി​ന്നു

കോ​ഴ​ഞ്ചേ​രി: പ​ള്ളി​യോ​ട സേ​വാ​സം​ഘ​ത്തി​നും മൂ​ലൂ​ര്‍ സ്മാ​ര​ക കേ​ന്ദ്ര​ത്തി​നും ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ കൈ​യൊ​പ്പ്. ഉ​മ്മ​ന്‍ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​യ​ള​വി​ലാ​ണ് പ്ര​ശ​സ്ത​മാ​യ ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി ജ​ല​മേ​ള​യു​ടെ സം​ഘാ​ട​ക​രാ​യ പ​ള്ളി​യോ​ട സേ​വാ​സം​ഘ​ത്തി​നു​ള്ള സം​സ്ഥാ​ന സ​ര്‍ക്കാ​ർ ഗ്രാ​ന്റ് ര​ണ്ടു​ല​ക്ഷം രൂ​പ​യി​ല്‍നി​ന്ന്​ അ​ഞ്ചു​ല​ക്ഷം രൂ​പ​യാ​യി വ​ര്‍ധി​പ്പി​ച്ച് ഉ​ത്ത​ര​വാ​യ​തെ​ന്ന് പ​ള്ളി​യോ​ട സേ​വാ​സം​ഘം മു​ന്‍പ്ര​സി​ഡ​ന്റ് കെ. ​വി. സാം​ബ​ദേ​വ​ന്‍ പ​റ​ഞ്ഞു.

2012ലെ ​ജ​ല​മേ​ള​യി​ലെ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ക്ഷ​ണി​ക്കാ​ന്‍ താ​നും അ​ന്ന​ത്തെ ആ​റ​ന്മു​ള എം.​എ​ൽ.​എ​യാ​യി​രു​ന്ന കെ. ​ശി​വ​ദാ​സ​ന്‍നാ​യ​രും കൂ​ടി​യാ​ണ് ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ എ​ത്തി​യ​ത്. പ​ള്ളി​യോ​ട സേ​വാ​സം​ഘ​ത്തി​ന്റെ വാ​ര്‍ഷി​ക ഗ്രാ​ന്റ് വ​ര്‍ധി​പ്പി​ക്ക​ണ​മെ​ന്ന നി​വേ​ദ​നം സ​മ​ര്‍പ്പി​ച്ച​പ്പോ​ള്‍ത​ന്നെ ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പം ജ​ല​മേ​ള​യി​ല്‍ പ​ങ്കെ​ടു​ത്ത മ​റ്റൊ​രു വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു അ​ന്ന​ത്തെ കേ​ര​ള ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് മ​ഞ്ജു​ള ചേ​ലൂ​ര്‍. ഇ​രു​വ​രും പ്രോ​ട്ടോ​ക്കോ​ളി​ല്‍ തു​ല്യ​രാ​യി​രു​ന്നെ​ങ്കി​ലും ചീ​ഫ് ജ​സ്റ്റീ​സ് പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യ​ട്ടേ​യെ​ന്നും താ​ന്‍ ജ​ല​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യാ​മെ​ന്നു​മു​ള്ള നി​ര്‍ദേ​ശം മു​ന്നോ​ട്ടു​വ​ച്ച​തും ഉ​മ്മ​ന്‍ ചാ​ണ്ടി​യാ​ണ്. ആ​റ​ന്മു​ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലും മു​ഖ്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്റെ സ​ഹാ​യം ല​ഭി​ച്ചു. വി​ക​സ​ന പ​ദ്ധ​തി​യെ​ന്ന നി​ല​യി​ൽ ആ​റ​ന്മു​ള വി​മാ​ന​ത്താ​വ​ള​ത്തെ പി​ന്തു​ണ​ച്ച മു​ഖ്യ​മ​ന്ത്രി പി​ന്നീ​ട് വി​വാ​ദ​ങ്ങ​ൾ ഏ​റി​യ​തോ​ടെ ക​ടും​പി​ടി​ത്തം വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലേ​ക്ക് മാ​റി.

ഇ​ല​വും​തി​ട്ട​യി​ലെ മൂ​ലൂ​ര്‍ സ്മാ​ര​ക​ത്തി​ന് ഓ​ഫി​സ് കം ​കോം​പ​ക്ല് നി​ര്‍മി​ച്ച​തും ഗ്രാ​ന്റ് വ​ര്‍ധി​പ്പി​ച്ച​തും ഉ​മ്മ​ന്‍ ചാ​ണ്ടി​യാ​ണ്. ഇ​ല​ന്തൂ​രി​ലെ സ​ർ​ക്കാ​ർ കോ​ള​ജി​ന് അ​നു​മ​തി ന​ൽ​കി​യ​തും ഇ​ക്കാ​ല‍യ​ള​വി​ലാ​ണ്.

വെ​ട്ടി നി​ര​ത്ത​ലി​നെ​തി​രെ ആ​ദ്യ പ്ര​തി​ഷേ​ധം

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കാ​ല​ത്ത് ആ​ഹ്വാ​നം​ചെ​യ്ത വെ​ട്ടി​നി​ര​ത്ത​ല്‍ സ​മ​ര​ത്തി​ന് തു​ട​ക്ക​മി​ട്ട​ത് പ​ത്ത​നം​തി​ട്ട​യി​ലെ മാ​ന്തു​ക​യി​ലാ​യി​രു​ന്നു. ഇ​തി​നെ​തി​രെ ഇ​വി​ടെ​യെ​ത്തി സം​സ്ഥാ​ന വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത് ഉ​മ്മ​ന്‍ ചാ​ണ്ടി വെ​ട്ടി​നി​ര​ത്ത​ല്‍ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​ന് തു​ട​ക്ക​മി​ട്ടു. അ​ച്യു​താ​ന​ന്ദ​ന്റെ മൂ​ർ​ച്ഛ​യേ​റി​യ സ​മ​രാ​യു​ധ​ത്തെ ത​ടു​ക്കാ​ന്‍ ഉ​മ്മ​ന്‍ ചാ​ണ്ടി തൊ​ടു​ത്തു​വി​ട്ട പ്ര​ക്ഷോ​ഭം കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രെ മാ​ത്ര​മ​ല്ല യു.​ഡി.​എ​ഫി​നെ പൂ​ര്‍ണ​മാ​യി പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക് ന​യി​ക്കാ​ന്‍ പ്രേ​രി​ത​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:face of PathanamthittaPeople's leader
News Summary - Changed the face of Pathanamthitta city People's leader
Next Story