Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.എഫ്.ആർ.ഡിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി അനൂപ് ജേക്കബ്

text_fields
bookmark_border
സി.എഫ്.ആർ.ഡിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി അനൂപ് ജേക്കബ്
cancel
camera_alt

കോളജ് ഓഫ് ഇന്‍ഡിജീനസ് ഫുഡ് ടെക്‌നോളജിയുടെ നവീകരിച്ച കെട്ടിടം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആൻഡ് ഡവലപ്‌മെന്റിനെ (സി.എഫ്.ആർ.ഡി) അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ്. കോന്നി പെരിഞ്ഞൊട്ടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന സി.എഫ്.ആർ.ഡിയുടെ കീഴിലുള്ള കോളജ് ഓഫ് ഇന്‍ഡിജീനസ് ഫുഡ് ടെക്‌നോളജി (സി.എഫ്റ്റി.കെ)യുടെ ആധുനിക സൗകര്യങ്ങളോടെയുള്ള ലാബുകളും ക്ലാസ് മുറികളും ഉള്‍പ്പെടുത്തി നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കോളജില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. കെമിക്കല്‍ ലാബ് ഉള്‍പ്പടെ കോളജിലെ പരിശോധ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തും. നിലവില്‍ സപ്ലൈകോയുടെ സാമ്പിളുകള്‍ മാത്രമാണ് ഇവിടെ പരിശോധിക്കുന്നത്. ഇതിനുപുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലക്ഷന്‍ യൂണിറ്റുകള്‍ സ്ഥാപിച്ച് കൂടുതല്‍ സാമ്പിളുകള്‍ പരിശോധനക്കായി കൊണ്ടുവരും. ഇതുവഴി കൂടുതല്‍ വരുമാനം കണ്ടെത്താന്‍ സാധിക്കും. വിദ്യാർഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്ന രീതിയില്‍ കോഴ്‌സുകള്‍ നവീകരിക്കും.

കോളജില്‍ സ്ഥിരമായ അധ്യാപക സംവിധാനം ഒരുക്കും. ഡയറക്ടറെയും പ്രിന്‍സിപ്പലിനെയും ഉടൻ നിയമിക്കും. മുഖ്യമന്ത്രി ചെയര്‍പേഴ്‌സനായുള്ള ഗവേണിങ് ബോഡി യോഗം വിളിച്ചുചേര്‍ത്ത് കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍വകലാശാല റാങ്ക് ജേതാക്കാളായ വിദ്യാര്‍ഥികളെ മന്ത്രി ചടങ്ങില്‍ അനുമോദിച്ചു. കെ.യു. ജനീഷ് കുമാര്‍ എം.എൽ.എ അധ്യക്ഷനായി. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, ജില്ല പഞ്ചായത്ത് അംഗം സന്തോഷ് കുമാര്‍, കോന്നി ഗ്രാമപഞ്ചായത്ത് അംഗം ജയകുമാര്‍, സി.എഫ്.ആർ.ഡി ഡയറക്ടര്‍ എം.യു. ബിജു, ബിനിത കെ. ഭാനു, എസ്. ആദര്‍ശ്, എസ്.ആര്‍. അതുല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CFRD to Be Upgraded to World-Class Standards: Minister
Next Story