കേന്ദ്രനയങ്ങൾ കാർഷിക മേഖലയെ തകർത്തു -അഡ്വ. കെ. പ്രകാശ് ബാബു
text_fieldsബി.കെ.എം.യു സംസ്ഥാന ശിൽപശാലയിൽ സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ. പ്രകാശ് ബാബു സംസാരിക്കുന്നു
തിരുവല്ല: കേന്ദ്രനയങ്ങൾ കാർഷിക മേഖലയെ തകർത്തതായി സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ. പ്രകാശ് ബാബു. തിരുവല്ല ശാന്തിനിലയത്തിൽ രണ്ട് ദിവസമായി നടന്നുവരുന്ന ബി.കെ.എം.യു സംസ്ഥാന ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന കേന്ദ്ര സർക്കാറിന്റെ പ്രഖ്യാപനം നടപ്പാക്കിയില്ല എന്നു മാത്രമല്ല വരുമാനം പകുതിയായി കുറയുകയും ചെയ്തു.
കർഷക തൊഴിലാളി ക്ഷേമത്തിനായി പാർലമെന്റിൽ ഒരു നിയമവും പാസാക്കിയില്ല. 2024ൽ മാത്രം നാലുലക്ഷം കർഷകർ രാജ്യത്ത് ആത്മഹത്യ ചെയ്തു. കേന്ദ്രത്തിന്റെ കർഷക നയങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭം ഉയർന്ന് വരണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ നവോത്ഥാനം എന്ന വിഷയത്തില്‍ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുല്ലക്കര രത്നാകരൻ സംസാരിച്ചു.
ബി.കെ.എം.യു സംസ്ഥാന പ്രസിഡന്റ് ചിറ്റയം ഗോപകുമാര്‍ ഭാവി പരിപാടികളുടെ അവലോകനം നടത്തി. സംസ്ഥാന സെക്രട്ടറി ഗോവിന്ദന് പള്ളിക്കാപ്പില്‍ പ്രതിനിധികളുടെ ചര്‍ച്ചകള്‍ക്കുള്ള മറുപടി പറഞ്ഞു. ക്യാമ്പ് ലീഡര്‍ വി.എസ്. പ്രിന്‍സ്, ജോണ്‍ വി. ജോസഫ്, അഡ്വ. കെ.ജി. രതീഷ് കുമാര്‍ എന്നിവർ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

