െസൻസസ്; സെല്‍ഫ് എന്യൂമറേഷന് പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം
text_fieldsസാഹിത്യകാരന് ബെന്യാമിന് സെന്‍സസിന്റെ ഭാഗമായി സ്വയം വിവരങ്ങള്‍ നല്കുന്നു
പത്തനംതിട്ട: സെന്‍സസുമായി ബന്ധപ്പെട്ട് സെല്‍ഫ് എന്യുമറേഷന് ജില്ലയില്‍ ആരംഭിച്ചു. കലക്ടര്‍ എ. നിസാമുദ്ദീന്‍, സാഹിത്യകാരന് ബെന്യാമിന്, അടൂര്‍, തിരുവല്ല നഗരസഭ അധ്യക്ഷരായ റീന ശാമുവല്‍, എസ്. ലേഖ തുടങ്ങിയവര്‍ സ്വയം വിവരം നല്കി സെന്‍സസ് പ്രക്രിയയില്‍ പങ്കാളിയായി. ജൂണ്‍ 30 വരെ പൊതുജനങ്ങള്‍ക്ക് സ്വയം വിവരം നല്‍കാം. ഈ അവസരം ഏവരും പ്രയോജനപ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ കൂടിയായ കലക്ടര്‍ എ. നിസാമുദ്ദീന്‍ അഭ്യര്‍ഥിച്ചു. സെന്‍സസില്‍ കൃതമായ വിവരം നല്‍കുകയെന്നത് ഓരോ പൗരന്റെയും കടമയാണെന്നും കലക്ടര്‍ പറഞ്ഞു.
സ്വന്തമായി വിവരങ്ങള്‍ വീട്ടിലിരുന്ന് ചെയ്യാവുന്ന സൗകര്യമാണ് സെല്‍ഫ് എന്യുമറേഷനിലൂടെ ഒരുക്കിയിരിക്കുന്നതെന്ന് ബ്യെനാമിന് പറഞ്ഞു. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിവയിലൂടെ വളരെ ലളിതമായി വിവരങ്ങള്‍ നല്‍കാം. ഭവന പട്ടികപ്പെടുത്തലിനായി എന്യൂമറേറ്റര്‍ വീടുകളില്‍ എത്തുന്നതിന് മുമ്പ് https://se.census.gov.in വെബ് പോര്‍ട്ടലിലൂടെ പൊതുജനങ്ങള്‍ക്ക് ജൂണ്‍ 30 വരെ സെല്‍ഫ് എന്യുമറേഷന് ചെയ്യാം. ജൂലൈ ഒന്നു മുതല്‍ 30 വരെയാണ് ഭവനപട്ടികപ്പെടുത്തല്‍. രാജ്യത്തെ 16ാമത് ജനസംഖ്യ കണക്കെടുപ്പ് 2026-27 വര്‍ഷങ്ങളില്‍ രണ്ട് ഘട്ടങ്ങളിലാണ് നടത്തുന്നത്. പ്രാരംഭഘട്ടമായ ഭവനപട്ടികപ്പെടുത്തല്‍ സംസ്ഥാനത്ത് ജൂലൈ ഒന്നിന് ആരംഭിക്കും.
സ്വയം വിവരങ്ങള്‍ നല്‍കേണ്ട വിധം
https://se.census.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കുക. കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്കി രജിസ്റ്റര്‍ ചെയ്യുക. ഒരു മൊബൈല്‍ നമ്പര്‍ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാവൂ. ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് ഒ.ടി.പി വഴി വെരിഫിക്കേഷന് പൂര്‍ത്തിയാക്കുക. ഒരിക്കല്‍ തിരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാനാകില്ല. പോര്‍ട്ടലിലെ മാപ്പില്‍ വീടിന്റെ കൃത്യമായ സ്ഥാനം ‘റെഡ് മാര്‍ക്കര്‍’ ഉപയോഗിച്ച് അടയാളപ്പെടുത്തണം. സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്കി വിവരം പരിശോധിച്ച് ഫൈനല്‍ സബ്മിറ്റ് നല്‍കുക.വിവരങ്ങള്‍ വിജയകരമായി നല്കി കഴിഞ്ഞാല്‍ ‘എച്ച്’ എന്ന് തുടങ്ങുന്ന 11 അക്ക സെല്‍ഫ്-ഇന്യൂമറേഷന്‍ ഐഡി (എസ്.ഇ.ഐഡി) ലഭിക്കും. സെന്‍സസ് ഉദ്യോഗസ്ഥര്‍ പിന്നീട് വീട് സന്ദര്‍ശിക്കുമ്പോള്‍ ഈ ഐഡി കൈമാറിയാല്‍ മതി. ഇതോടെ വിവരങ്ങള്‍ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും. ജൂണ്‍ 30നകം വിവരങ്ങള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് സെല്‍ഫ്-ഇന്യൂമറേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. സമര്‍പ്പിക്കാത്തവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് വീടുകളിലെത്തി ശേഖരിക്കും. കൂടുതല്‍ വ്യക്തതയ്ക്ക് പോര്‍ട്ടലില്‍ യൂസര്‍ ഗൈഡും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

