പഴകിയ മത്സ്യം പിടികൂടി
text_fieldsപത്തനംതിട്ട കുമ്പഴ മത്സ്യമാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത പഴകിയ മത്സ്യം
പത്തനംതിട്ട: ഭക്ഷ്യസുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായി ശനിയാഴ്ച പുലര്‍ച്ച പത്തനംതിട്ട കുമ്പഴ മത്സ്യ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ വാഹനത്തില്‍ സൂക്ഷിച്ച 200 കിലോ പഴകിയ മത്സ്യം പിടികൂടി.
മതിയായ അളവില്‍ ഐസ് ഇടാതെയാണ് കേര-ചൂര മത്സ്യം സൂക്ഷിച്ചിരുന്നത്. ഇവ ഒഴിവാക്കാൻ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി. ഒരു കിലോ മത്സ്യത്തിന് ഒരു കിലോ ഐസ് എന്ന അനുപാതത്തില്‍ ഐസ് ഇട്ടാണ് സൂക്ഷിക്കേണ്ടത്.
പുലര്‍ച്ച രണ്ടിന് തുടങ്ങിയ പരിശോധനയില്‍ ഐസ്, മത്സ്യം എന്നിവ ഉള്‍പ്പെടെ ആകെ 24 സാമ്പിള്‍ ശേഖരിച്ച് മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലബോറട്ടറിയില്‍ പരിശോധന നടത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

