നിലവിളക്കിലെ തിരിയിൽ പൂച്ച കളിച്ചു; വീടിന് തീപിടിച്ചു
text_fieldsതട്ടയിൽ വീടിന് തീപിടിച്ചപ്പോൾ
കൊടുമൺ: നിലവിളക്കിലെ തിരി പൂച്ചയെടുത്ത് നിലത്തിട്ടതിനെത്തുടർന്ന് കർട്ടനിലേക്ക് തീ പടർന്ന് വീടിന് തീപിടിച്ചു.
തട്ട മങ്കുഴിയിൽ നല്ലൂൻറയ്യത്ത് വീട്ടിൽ മോഹൻസിങ്ങിെൻറ വീടിനാണ് തീപിടിച്ചത്. വ്യാഴാഴ്ച രാത്രി 7.30നായിരുന്നു സംഭവം. ആർക്കും പരിക്കില്ല. വീടിെൻറ മേൽക്കൂര പൂർണമായും കത്തിനശിച്ചു. നിരവധി മുറികളുള്ള പഴയ വീടാണിത്.
നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് അടൂർ, പത്തനംതിട്ട, കോന്നി അഗ്നിരക്ഷാസേനകൾ സംയുക്തമായാണ് തീയണച്ചത്. മോഹൻസിങ്ങും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

