Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വത്തു തർക്കം; സ്ത്രീയെ മർദ്ദിച്ചവർക്കെതിരെ കേസെടുത്തു
text_fieldsbookmark_border
നെന്മാറ: മാതാവ് എഴുതിക്കൊടുത്ത നാല് സെന്റ് ഭൂമി തിരികെ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പിതാവും സഹോദരങ്ങളും ചേർന്ന് മർദിച്ചതായി പരാതി. സംഭവത്തിൽ നാല് പേർക്കെതിരെ നെന്മാറ പോലീസ് കേസെടുത്തു.
അയിലൂർ കയറാടി വടക്കേ പറമ്പ് സീനത്തിന് (46) മാതാവ് നൽകിയ നാല് സെന്റ് ഭൂമി തിരികെ വേണമെന്ന് അവരുടെ പിതാവും സഹോദരങ്ങളും ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതിന്റെ വൈരാഗ്യമാണ് മർദിക്കാൻ കാരണം. വടികൊണ്ട് മർദ്ദിച്ചതിനെ തുടർന്ന് തോളെല്ലിനും ഇടതു കാലിലെ എല്ലിനും പൊട്ടലുണ്ട്. കബീർ (77), ബഷീർ (45), ഷബീർ(28), സലീന (38) എന്നിവർക്കെതിരെയാണ് കേസെടുത്തത്.
Next Story

