Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗൂഗിൾ മാപ്പ് നോക്കി...

ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ കൊക്കയിൽ വീണു

text_fields
bookmark_border
ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ കൊക്കയിൽ വീണു
cancel
camera_alt

പ്രതീകാത്മക ചിത്രം (എ.ഐ നിർമിതം)

പത്തനംതിട്ട: ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ വഴിതെറ്റി കൊക്കയിൽ വീണു. തിരുവല്ല സ്വദേശിയായ പാസ്റ്റർ സജി ചെറിയാൻ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. പാസ്റ്റർ ഫോണിൽ വിളിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിന് മണിക്കൂറുകൾക്ക് ശേഷമാണ് വാഹനം കണ്ടെത്തി രക്ഷപ്പെടുത്താനായത്. കോന്നി കള്ളിപ്പാറയിലാണ് സംഭവം.

ഗൂഗിൾ മാപ്പ് നോക്കി മാങ്കോട് നിന്ന് തിരുവല്ലയിലേക്ക് പോകുകയായിരുന്നു കാർ. ഇതിനിടെ, വഴിതെറ്റിയ കാർ കള്ളിപ്പാറയ്ക്ക് സമീപം വനത്തിൽ കുടുങ്ങുകയും കൊക്കയിലേക്ക് ചരിയുകയുമായിരുന്നു. ഉടൻതന്നെ കാർ ഓടിച്ചിരുന്ന പാസ്റ്റർ 112 ൽ വിളിച്ച് പൊലീസ് സഹായം തേടി. കൂടൽ പൊലീസ് നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പാസ്റ്ററെ രക്ഷപ്പെടുത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Car DrivesGoogle MapAccidents
News Summary - Car driven using Google Maps falls into ditch
Next Story