Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവല്ല കുറ്റൂരിൽ കാർ പാലത്തിന്‍റെ കൈവരിയിലേക്ക് ഇടിച്ചുകയറി; അപകടം പതിവെന്ന് നാട്ടുകാർ
text_fieldsbookmark_border
തിരുവല്ല (പത്തനംതിട്ട): കനത്ത മഴയിൽ റോഡിൽനിന്നും തെന്നിമാറി നിയന്ത്രണംവിട്ട കാർ പാലത്തിന്‍റെ കൈവരിയിലേക്ക് ഇടിച്ചുകയറി. എം.സി റോഡിലെ കുറ്റൂർ തൊണ്ടറ പാലത്തിൽ ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ ആയിരുന്നു സംഭവം. തമിഴ്നാട് സ്വദേശികളായ നാല് പേർ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്.
സംഭവത്തിൽ ആർക്കും പരിക്കില്ല. മുൻവശം പൂർണമായും തകർന്ന കാർ ക്രെയിൻ എത്തിച്ച് സ്ഥലത്തുനിന്നും നീക്കി. കൈവരിയിൽ റിഫ്ലക്ടർ സ്ഥാപിക്കാത്തത് മൂലം നിരവധി വാഹനങ്ങൾ ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നതായി നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

