ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിൽ പഴിചാരി അടൂരിലെ സ്ഥാനാർഥികൾ
text_fieldsപത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച ജനവിധി 2021ൽ എൽ.ഡി.എഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാർ, യു.ഡി.എഫ് സ്ഥാനാർഥി എം.ജി. കണ്ണൻ, എൻ.ഡി.എ സ്ഥാനാർഥി പന്തളം
പ്രതാപൻ എന്നിവർ
പത്തനംതിട്ട: ശബരിമല വിശ്വാസം കാത്തുസൂക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് അടൂരിലെ യു.ഡി.എഫ് സ്ഥാനാർഥി എം.ജി. കണ്ണൻ. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിക്കായി കാത്തിരിക്കുകയാണെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി ചിറ്റയം േഗാപകുമാർ. വിശ്വാസപ്രമാണങ്ങളെ അംഗീകരിക്കില്ലെന്ന നിലപാടാണ് എം.എൽ.എക്കെന്നും ശബരിമല വിഷയത്തിൽ എൽ.ഡി.എഫ് ജനങ്ങളെ കബളിപ്പിക്കുകയാെണന്നും എൻ.ഡി.എ സ്ഥാനാർഥി പന്തളം പ്രതാപൻ.
പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച ജനവിധി 2021 സ്ഥാനാർഥി സംവാദത്തിലാണ് മൂവരും ശബരിമല വിഷയത്തിൽ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയത്. പന്തളത്തെ ചന്ദ്രൻ ഉണ്ണിത്താൻ വധത്തിലെ യഥാർഥ പ്രതികൾ എവിടെയെന്ന് കണ്ണൻ ചോദിച്ചു. ചന്ദ്രൻ ഉണ്ണിത്താനെ കെല്ലറിഞ്ഞ് കൊല്ലുകയായിരുെന്നന്ന് കണ്ണൻ ആരാപിച്ചു.
ജനങ്ങൾ തന്നോട് ഒപ്പമാണെന്നും അടൂരിലെ വികസന കുതിപ്പിനായി താൻ ജയിക്കുമെന്നും കണ്ണൻ പറഞ്ഞു. വിശ്വാസവും രാഷ്ട്രീയവും രണ്ടാെണന്നും താനായിരിക്കും അടൂരിൽ വീണ്ടും ജയിക്കുകയെന്നും ചിറ്റയം ഗോപകുമാർ മറുപടിയായി പറഞ്ഞു.
മണ്ഡലത്തിൽ 4000 കോടിയുടെ വികസനം –ചിറ്റയം ഗോപകുമാർ എം.എൽ.എ
മണ്ഡലത്തിൽ 4000 കോടിയുടെ വികസനം നടപ്പാക്കാൻ കഴിഞ്ഞു. കഴിഞ്ഞ അഞ്ചുവർഷം സമഗ്ര വികസനംതന്നെ ഉണ്ടായി. യു.ഡി.എഫ് ഭരണകാലത്ത് മണ്ഡലത്തിൽ വികസനത്തിന് സമരം നടത്തിയിട്ടുണ്ട്.
ജനങ്ങൾക്ക് ഒപ്പംനിന്ന് പ്രവർത്തിക്കുന്ന ജനപ്രതിനിധിയാണ് താൻ. എല്ലാ മേഖലയിലും വികസനത്തിെൻറ പെരുമഴതന്നെ സൃഷ്ടിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വികസന പദ്ധതികൾ നടപ്പാക്കി.
അടൂർ ജനറൽ ആശുപത്രിയിൽ ട്രോമ കെയർ യൂനിറ്റ്, പി.എച്ച്.സികൾക്ക് പുതിയ കെട്ടിടങ്ങൾ, വില്ലേജ് ഓഫിസുകൾ സ്മാർട്ടാക്കി, 12 സ്കൂളുകൾക്ക് ബസ് നൽകി. വിവിധ ഇടങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ്്, കൊടുമൺ മുല്ലോട്ട് ഡാം നവീകരണം, കോളനി നവീകരണങ്ങൾക്ക് ഓരോ കോടി അനുവദിച്ചു. അടൂർ, കൊടുമൺ എന്നിവിടങ്ങളിൽ അന്താരാഷ്ട്ര സ്റ്റേഡിയങ്ങൾ, അടൂർ ടൗണിൽ ഇരട്ട പാലങ്ങൾ തുടങ്ങി ജനം ആഗ്രഹിക്കുന്ന നിരവധി വികസനങ്ങളാണ് നടപ്പാക്കിയത്. വീടില്ലാത്തവർക്ക് മൂന്ന് ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിർമാണം തുടങ്ങി. പന്തളം പ്രതാപൻ പഞ്ചായത്ത് പ്രസിഡൻറ് ആയിരുന്നപ്പോൾ ഒരു ശ്മാശാനംപോലും നിർമിക്കാൻ കഴിഞ്ഞിട്ടിെല്ലന്ന് അദ്ദേഹം പറഞ്ഞു.
4000 കോടിയുടെ വികസനം വെറും തള്ള് –എം.ജി. കണ്ണൻ
അടൂരിൽ വികസനമുരടിപ്പ് മാത്രമെ കാണാനുള്ളു. ബജറ്റ് വാഗ്ദാനങ്ങൾ മാത്രമെയുള്ളു. അഞ്ച് വർഷംകൊണ്ട് 4000 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയെന്ന് പറയുന്നത് വെറും തള്ളാണെന്ന് എം.ജി. കണ്ണൻ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണെൻറ കാലത്ത് മണ്ഡലത്തിൽ നടപ്പായ വികസനങ്ങളല്ലാതെ മറ്റൊന്നും ചൂണ്ടിക്കാണിക്കാനില്ല.
പന്തളം, അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോകൾ ശോച്യാവസ്ഥയിലാണ്. നെല്ലാരു മൂതപ്പുരപോലും ഇവിടെ ഇല്ല. കുറുന്തോട്ടയം പാലം യു.ഡി.എഫ് കാലേത്തതാണ്. പന്തളത്തെ ഫയർ സ്റ്റേഷൻ, ബൈപാസ് ഇവയൊന്നും നടപ്പായില്ല. മണ്ഡലത്തിലെ റോഡുകളുടെ അവസ്ഥയും പരിതാപകരം.
ജനം കുടിവെള്ളത്തിന് നെട്ടോട്ടത്തിലാണ്. അടൂർ, കടമ്പനാട് സ്റ്റേഡിയങ്ങൾ പ്രഖ്യാപനത്തിൽ ഒതുങ്ങി. അടൂരിൽ പ്രവർത്തിച്ചിരുന്ന പല സർക്കാർ സ്ഥാപനങ്ങളും മറ്റുസ്ഥലങ്ങളിൽ പോയത് എം.എൽ.എ അറിഞ്ഞില്ല.
പട്ടികജാതി കോളനികളിൽ അടിസ്ഥാന വികസനംപോലും ഇല്ല. മേലൂട്, ചേരിക്കൽ, മുരുകൻകുന്ന് കോളനികളിൽ വികസനം എത്തിയിട്ടില്ല. പുതിയകാവിൽ ചിറ ടൂറിസം പദ്ധതി നശിച്ചുകിടക്കുന്നു. ടൂറിസം പദ്ധതികൾക്ക് കോടികൾ അനുവദിെച്ചന്നാണ് പറയുന്നത്. അടൂർ ഡിപ്പോയിൽ കട്ടപ്പുറത്തിരിക്കുന്ന ബസുകൾ എം.എൽ.എ കാണണം. എം.എൽ.എ ജനങ്ങളെ പറഞ്ഞ് പറ്റിക്കയായിരുന്നു. പട്ടികജാതിക്കാരനായ തനിക്ക് ഒരു അവഗണനയും പാർട്ടിയിൽനിന്ന് ഉണ്ടായിട്ടില്ലെന്ന് കണ്ണൻ പറഞ്ഞു. പാർട്ടിയിൽനിന്ന് കിട്ടാവുന്ന സ്ഥാനങ്ങൾ എല്ലാം നേടിയശേഷം പ്രതാപൻ പാർട്ടി വിടുകയാണ് ചെയ്തതെന്നും കണ്ണൻ പറഞ്ഞു.
പന്തളത്തെ അവഗണിച്ചു –പന്തളം പ്രതാപൻ
ശബരിമല അയ്യപ്പെൻറ മൂലസ്ഥാനമായ പന്തളത്ത് ഒരു വികസനപ്രവർത്തനങ്ങൾക്കും ഇടത് സർക്കാർ തയാറായിട്ടില്ല. പന്തളത്ത് പിൽഗ്രിം ടൗൺഷിപ് തുടങ്ങാനായിട്ടില്ല. അടൂർ ജനറൽ ആശുപത്രി ട്രോമ കെയർ സെൻറർ തുടങ്ങാനായില്ല. മാലിന്യകേന്ദ്രമായി പന്തളം മാറി. മുട്ടാർ നീർച്ചാൽ മാലിന്യകേന്ദ്രമാണിന്ന്. ഇ.വി സ്മാരകം കാടുകയറി.
ഗ്രാമീണ റോഡുകളിലെ യാത്ര ദുഷ്കരം. പന്തളം ബൈപാസ്, മിനി സിവിൽ സ്റ്റേഷൻ, ഫയർ സ്റ്റേഷൻ ഇതൊന്നും നടപ്പായില്ല. ആനയടി-കൂടൽ റോഡ് സ്ഥലമെടുപ്പിെൻറ പണം നൽകിയിട്ടില്ല. മണ്ഡലത്തിൽ പൊതുശ്മശാനം ഇല്ല. പുതിയ തൊഴിൽ സംരംഭങ്ങൾ ഇല്ല. കൊടുമണ്ണിൽ നെയ്ത്തുശാല പ്രവർത്തനരഹിതം.
േകാൺഗ്രസിലെ അപചയമാണ് പാർട്ടി വിടാൻ ഇടയാക്കിയത്. പട്ടിക ജാതിക്കാരോട് നേതാക്കൾക്ക് അവഗണന മാത്രമാണുള്ളത്. പട്ടികജാതിയിൽപെട്ട നേതാക്കളെ വേദികളിൽപോലും തഴയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

