റാന്നി പെരുമ്പുഴ സ്റ്റാന്‍ഡില്‍ കയറാത്ത ബസുകൾ തടഞ്ഞു
text_fieldsറാന്നി പെരുമ്പുഴ സ്റ്റാൻഡിൽ പ്രവേശിക്കാതെ പോകുന്ന ബസുകൾ എ.ഐ.വൈ.എഫ്
പ്രവർത്തകർ തിങ്കളാഴ്ച തടഞ്ഞപ്പോൾ
റാന്നി: പെരുമ്പുഴ ബസ്സ്റ്റാന്‍ഡില്‍ കയറാതെ സർവിസ് നടത്തുന്ന ബസുകൾ എ.ഐ.വൈ.എഫ് പ്രവർത്തകർ തടഞ്ഞു.ബസുകളുടെ പേരില്‍ നടപടി ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാവിലെ മുതല്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ സര്‍വിസ് നടത്തിയ ബസുകളാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്. ഹൈകോടതി ഉത്തരവ് ലംഘിച്ച് പെരുമ്പുഴ സ്റ്റാന്‍ഡില്‍ ചില ബസുകള്‍ കയറാറില്ല.
ഇങ്ങനെ എത്തുന്ന ബസുകളാണ് തടഞ്ഞത്. സി.പി.ഐ മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍, എ.ഐ.വൈ.എഫ് ജില്ല വൈസ് പ്രസിഡന്റ് ഹാപ്പി പ്ലാച്ചേരി, ജില്ല കമ്മിറ്റിയംഗങ്ങളായ പി. അനീഷ് മോന്, സി.ആര്. മനോജ്, ഡിലന് തോമസ്, ജോയല്‍ എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

