എഴുമറ്റൂർ സാമൂഹികാരോഗ്യ കേന്ദ്രം; കെട്ടിട നിർമാണം പുരോഗമിക്കുന്നു
text_fieldsമല്ലപ്പള്ളി: ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന എഴുമറ്റൂർ സാമൂഹികാരോഗ്യ കേന്ദ്ര കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. ദ്രുതഗതിയിലാണ് കെട്ടിട നിർമാണം നടക്കുന്നത്. എട്ടുകോടി രൂപ ചെലവിലാണ് കെട്ടിടനിര്‍മാണം. ഇതിൽ 6.8 കോടി രൂപ നാബാര്‍ഡ് ആർ.ഐ.ഡി.എഫും 1.2 കോടി രൂപ സംസ്ഥാന സര്‍ക്കാറുമാണ് വഹിക്കുന്നത്.
മൂന്നുനിലകളിലായി രൂപകൽപന ചെയ്തിരിക്കുന്ന കെട്ടിടത്തിന് 1754.43 ചതുരശ്ര മീറ്ററാണുള്ളത്. ലോബി, മിനി ഓപറേഷൻ തിയറ്റർ, ഒബ്സർവേഷൻ മുറി, മൂന്ന് പരിശോധന മുറികൾ, നഴ്സുമാരുടെ മുറി, ലാബ്, സാമ്പിൾ ശേഖരണ മേഖല, സംഭരണമുറി, ശുചിമുറികൾ, മുലയൂട്ടാൻ പ്രത്യേക സൗകര്യം, റാമ്പ്, ലിഫ്റ്റ്, സമ്മേളന ഹാൾ, ഓഫിസ് മുറി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 26നാണ് നിർമാണോദ്ഘാടനം നടന്നത്. ഒമ്പത് വര്‍ഷമായി രണ്ടു കിലോമീറ്റര്‍ അകെലെയുള്ള വയോജന കേന്ദ്രത്തിലാണ് അരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കെട്ടിട നിർമാണം പൂര്‍ത്തിയാകുന്നതോടെ മേഖലയിലെ ജനങ്ങളുടെ കാലങ്ങളായുള്ള കാത്തിരിപ്പിന് വിരാമമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

