അക്ഷരശീട്ട് കളിക്കാം; അറിവിൻ ജാലകം തുറക്കാം
text_fieldsബിനു കെ. സാം, ശീട്ടിെൻറ മാതൃക
പത്തനംതിട്ട: അക്ഷരശീട്ടുകൊണ്ട് അറിവിെൻറ ജാലകം തുറക്കാൻ വ്യത്യസ്തമായ ഒരു കളി. മലയാളത്തിലെ 250ൽപരം എഴുത്തുകാരെയും അവരുടെ കൃതികളെയും ശീട്ടുകളിയിലൂടെ പരിചയപ്പെടുത്തുകയാണ് പത്തനംതിട്ട സെൻറ് മേരീസ് ഹൈസ്കൂൾ ഭാഷാധ്യാപകനായ തേക്കുതോട് സ്വദേശി ബിനു കെ. സാം. റമ്മി കളിയുടെ നിയമം ഉപയോഗിച്ച് ഇതിലൂടെ വാക്കുകൾ ഉണ്ടാക്കാൻ കഴിയും.
അക്ഷരങ്ങൾകൊണ്ട് പുതിയ വാക്കുകൾ ഉണ്ടാക്കാം. ഇത് ബുക്കിൽ എഴുതിവെക്കാം. തെറ്റുണ്ടെങ്കിൽ തിരുത്താം. അക്ഷരം, ചിഹ്നം എന്നിവ ശീട്ടുകളിലൂടെ തിരിച്ചറിയാം. എഴുതാനും ഉച്ചരിക്കാനും പഠിക്കാം.
അക്ഷരം പഠിക്കുന്ന കൊച്ചുകുട്ടികൾ മുതൽ അധ്യാപകർക്കുവരെ ശീട്ടിലൂടെ കളിക്കാം. എഴുത്തുകാരുടെ ചിത്രം, കാലം, ജനനസ്ഥലം, പുരസ്കാരങ്ങൾ, തൂലികനാമം, പ്രധാന കൃതികൾ, ഇവ എല്ലാം ഓരോ ശീട്ടിലും രേഖപ്പെടുത്തിയിട്ടുണ്ട്. അകാരാദിക്രമത്തിൽ 234 പദങ്ങളുടെ പര്യായങ്ങളും കൊടുത്തിട്ടുണ്ട്. 431കടങ്കഥകൾ, 236 ശൈലികളും അവയുടെ അർഥവും 25 തരം കളികൾ ഇവ വേറെയുണ്ട്.
രണ്ടുപേർ മുതൽ എത്രപേർക്ക് വേണമെങ്കിലും കളിയിൽ പങ്കെടുക്കാം. മൂന്നര വർഷം കൊണ്ടാണ് ബിനു കെ. സാം ഇത് രൂപകൽപന ചെയ്തത്. സുഹൃത്തുക്കളുടെ സഹായവും ലഭിച്ചിട്ടുണ്ട്. വ്യക്തിത്വ വികസന പരിശീലന പരിപാടിയിൽ 1000 വേദി പിന്നിട്ട ബിനു കേരള സർക്കാറിെൻറ മലയാളം മിഷൻ രാജ്യാന്തര അധ്യാപക പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.
പഠനപ്രവർത്തനങ്ങളുടെ ഭാഗമായി നാല് ഹ്രസ്വചിത്രങ്ങളും തയാറാക്കിയിട്ടുണ്ട്. 54 തവണ രക്തദാനം നടത്തി ആരോഗ്യവകുപ്പിെൻറ ജില്ലതല പുരസ്കാരവും ബിനു നേടിയിട്ടുണ്ട്. 19 വർഷമായി അധ്യാപക മേഖലയിൽ പ്രവർത്തിക്കുന്നു. ഭാര്യ മിനി മറിയം സഖറിയ കോട്ടയം സി.എം.എസ് കോളജ് മലയാളവിഭാഗം അധ്യാപികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

