Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightരൂപമാറ്റം വരുത്തി...

രൂപമാറ്റം വരുത്തി അപകടകരമായ രീതിയിൽ ഓടിച്ച ബൈക്കുകൾ പിടികൂടി

text_fields
bookmark_border
രൂപമാറ്റം വരുത്തി അപകടകരമായ രീതിയിൽ ഓടിച്ച ബൈക്കുകൾ പിടികൂടി
cancel
camera_alt

വേളൂർ മുണ്ടകത്ത് നിന്നും മോട്ടോർ വാഹന വകുപ്പ് പിടികൂടിയ ബൈക്കുകൾ

തി​രു​വ​ല്ല: രൂ​പ​മാ​റ്റം വ​രു​ത്തി​യും അ​തി​സു​ര​ക്ഷാ ന​മ്പ​ർ പ്ലേ​റ്റി​ൽ കൃ​ത്രി​മ​ത്വം കാ​ട്ടി​യും അ​മി​ത വേ​ഗ​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഓ​ടി​ച്ച ന്യൂ​ജ​ൻ ബൈ​ക്കു​ക​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.വേ​ളൂ​ർ-​മു​ണ്ട​കം റോ​ഡി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച ഉ​ച്ച​ക്കാ​ണ് ബൈ​ക്കു​ക​ൾ പി​ടി​കൂ​ടി​യ​ത്. അ​ര​ല​ക്ഷം രൂ​പ​യോ​ളം പി​ഴ ചു​മ​ത്തി.

നാ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് വേ​ങ്ങ​ൽ-​വേ​ളൂ​ർ മു​ണ്ട​കം റോ​ഡി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്. ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന ആ​ഡം​ബ​ര ബൈ​ക്കു​ക​ളാ​ണ് ശ​നി​യാ​ഴ്ച ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.ബൈ​ക്കി​ന്‍റെ​യും ട​യ​ർ മാ​റ്റി വീ​തി​കൂ​ടി​യ ട​യ​ർ ഇ​ട്ടി​ട്ടു​ണ്ട്. സൈ​ല​ൻ​സ​ർ മാ​റ്റി പ്ര​ത്യേ​ക ശ​ബ്ദം​പു​റ​പ്പെ​ടു​വി​ക്കു​ന്ന​വ​യാ​ണ് പ​ക​രം വെ​ച്ചി​രി​ക്കു​ന്ന​ത്.

അ​യ്യ​ന​വേ​ലി പാ​ലം മു​ത​ൽ കൂ​മ്പും​മൂ​ട് വ​രെ ഏ​റ​ക്കു​റെ വി​ജ​ന​മാ​യ ഭാ​ഗ​ത്ത് രാ​വും പ​ക​ലും പു​തു​ത​ല​മു​റ ബൈ​ക്കു​ക​ളു​മാ​യി ചെ​റു​പ്പ​ക്കാ​ർ സ്ഥി​ര​മാ​യി അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്താ​റു​ണ്ട്. റോ​ഡി​നോ​ടു ചേ​ർ​ന്ന ബ​ണ്ടി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കു വീ​ടി​നു പു​റ​ത്തേ​ക്കി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത വി​ധം ബൈ​ക്കു​ക​ൾ ചീ​റി​പ്പാ​യു​ന്നു​വെ​ന്നാ​ണ് പ​രാ​തി. കൊ​ച്ചു​കു​ട്ടി​ക​ൾ പ​ല​പ്പോ​ഴും അ​പ​ക​ട​ത്തി​ൽ​പെ​ടാ​തെ ക​ഷ്ടി​ച്ചാ​ണ്​ ര​ക്ഷ​പ്പെ​ടു​ന്ന​ത്.

മോ​ട്ട​ർ വാ​ഹ​ന​വ​കു​പ്പ് ജി​ല്ല എ​ൻ​ഫോ​ഴ്സ്​​മെ​ന്‍റ്​ വി​ഭാ​ഗം ഇ​ൻ​സ്പെ​ക്ട​ർ പി.​വി. അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എം. ​ഷ​മീ​ർ, മ​നു വി​ശ്വ​നാ​ഥ്, സ്വാ​തി ദേ​വ്, എ​സ്. സാ​ബു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittabike modificationlatest malayalam news
News Summary - Bikes that were driven dangerously by unlawful modification were caught
Next Story