Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅമിതവേഗം ചോദ്യം...

അമിതവേഗം ചോദ്യം ചെയ്തതിന് മർദനം; ഏഴുപേർ അറസ്റ്റിൽ

text_fields
bookmark_border
അമിതവേഗം ചോദ്യം ചെയ്തതിന് മർദനം; ഏഴുപേർ അറസ്റ്റിൽ
cancel
camera_alt

അ​റ​സ്റ്റി​ലാ​യ വി​നു, വി​ശാ​ഖ്, അ​മ​ൽ, വി​ശാ​ൽ, ഉ​മേ​ഷ്, അ​ഭി​ഷേ​ക്, അ​ര​വി​ന്ദ് (ഇ​ട​ത്തു​നി​ന്ന്) 

Listen to this Article

കൊടുമൺ: യുവാക്കൾ അമിതവേഗത്തിൽ കാർ ഓടിച്ചുപോയത് ചോദ്യം ചെയ്തതിന് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. കേസിൽ ഏഴു പ്രതികളെ കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തു.അങ്ങാടിക്കലിൽ ശനിയാഴ്ച രാത്രി എട്ട് മണിക്കാണ് സംഭവം. അങ്ങാടിക്കൽ വായനശാല ജങ്ഷൻ മുണ്ടയ്ക്കൽ തെക്കേതിൽ ജയപ്രകാശാണ് (39) വീടിനുമുന്നിൽ പ്രതികളുടെ ക്രൂരമർദനത്തിന് വിധേയനായത്.

പ്രതികളായ കൊടുമൺ ഇടത്തിട്ട കളത്തിൽ തെക്കേതിൽ അഭിഷേക് (23), വിളയിൽ വീട്ടിൽ വിനു വിത്സൻ (20), വിളയിൽ പടിഞ്ഞാറ്റേതിൽ അരവിന്ദ് (23), കക്കത്താനത്ത് വിളയിൽ അമൽ (22), പന്തളം തെക്കേക്കര പാറക്കര തട്ടയിൽ ആലുവിള വീട്ടിൽ വിശാഖ് (23), ഓമല്ലൂർ, നെടുമ്പള്ളിൽ ആറ്റരികം വീട്ടിൽ വിശാൽ (22), ഇടത്തിട്ട ഉമേഷ്‌ ഭവനം വീട്ടിൽ ഉമേഷ്‌ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവർ അമിതവേഗത്തിൽ കാർ ഓടിച്ചുപോയത് നാട്ടുകാരിൽ ചിലർ ചോദ്യം ചെയ്തിരുന്നു. അക്കൂട്ടത്തിൽ ജയപ്രകാശും ഉണ്ടെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഇരുമ്പുവടികൊണ്ട് തലയിൽ അടിച്ച് പരിക്കേൽപ്പിച്ചു.

കൊടുമൺ പൊലീസ് ഇൻസ്‌പെക്ടർ വി.എസ്. പ്രവീണിന്‍റെ നേതൃത്വത്തിൽ ഇവരെ സംഭവസ്ഥലത്തുനിന്ന് രാത്രിതന്നെ കസ്റ്റഡിയിലെടുത്തു. കാർ കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:questioning speeding
News Summary - beaten for questioning speeding; Seven people were arrested
Next Story