ഓക്സിജനുമായി പായുന്ന ടാങ്കർ ലോറികളിലും ബീക്കൺ ലൈറ്റും അലാറവും
text_fieldsപത്തനംതിട്ട : ആംബുലൻസ് മാത്രമല്ല ബീക്കൺ ലൈറ്റും അലാറവും മുഴങ്ങുന്ന ടാങ്കർ വാഹനവും ട്രാഫിക് ബ്ലോക്കിൽപ്പെടാതെ കടത്തിവിടണം. ജില്ലയിൽ ഓക്സിജൻ ക്ഷാമം വർധിച്ച് വരുമ്പോൾ ടാങ്കർ വാഹനങ്ങൾ പലതും ഓക്സിജൻ ശേഖരിക്കാനായി സർക്കാർ ഏറ്റെടുക്കുകയാണ്. എന്നാൽ, ഈ ടാങ്കർ വാഹനങ്ങൾ പലപ്പോഴും ഗതാഗത കുരുക്കിൽപ്പെടുന്നുണ്ട്. ഇത് ഒഴിവാക്കാൻ പൊതുജനങ്ങളും പൊലീസും ശ്രമിക്കണമെന്ന് മോട്ടോർ വെഹിക്കിൾ വിഭാഗം പറയുന്നു. മോട്ടോർ വാഹന വകുപ്പിെൻറ നിർദേശം അനുസരിച്ചാണ് ടാങ്കർ വാഹനങ്ങളിൽ ബീക്കൺ ലൈറ്റും അലാറവും ഘടിപ്പിക്കുന്നത്.
മല്ലപ്പള്ളി സബ് ആർ.ടി.ഒ ഓഫിസിെൻറ നേതൃത്വത്തിൽ മല്ലപ്പള്ളി കുന്നന്താനം ഓസോൺ ഗ്യാസ് ഏജൻസിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ടാങ്കർ വാഹനങ്ങളിൽ ബീക്കൺ ലൈറ്റും അലാറവും ഘടിപ്പിച്ചിട്ടുണ്ട്. ഇവർ പാലക്കാട് നിന്നാണ് ഓക്സിജൻ എടുക്കുന്നത്. അത് ഓക്സിജൻ ശേഖരിക്കുന്ന വാർ റൂമിലെത്തിക്കും.
ഓക്സിജൻ ശേഖരണത്തിനായി കൂടുതൽ വാഹനങ്ങൾ ഉപയോഗിക്കാൻ സാധ്യതയും ഉണ്ട്. അനേകർ ഓക്സിജനായി കാത്തിരിക്കുമ്പോൾ ഓക്സിജനുമായി വരുന്ന വാഹനങ്ങൾക്ക് അതിവേഗം കടന്നു പോകാൻ കഴിയുന്ന രീതിയിൽ പൊലീസും ജനങ്ങളും സഹായം നൽകേണ്ടതുണ്ട്. 'മെഡിക്കൽ ഓകിസിജൻ', 'ഹോസ്പിറ്റൽ സർവിസ്' എന്നൊക്ക വാഹനങ്ങളിൽ എഴുതിയിട്ടുണ്ടെങ്കിലും പൊലീസിനു പോലും അടുത്തെത്തിയാൽ മാത്രമേ ഇത് ഓക്സിജനുമായെത്തുന്ന വാഹനമാണെന്ന് മനസ്സിലാകു. ആളുകൾക്ക് പരിചയമില്ലാത്തതിനാൽ അവരും മാർഗ തടസ്സമായി നിൽക്കുകയാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

