Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപെരുന്തേനരുവി ടൂറിസം...

പെരുന്തേനരുവി ടൂറിസം കേന്ദ്രത്തിലെ മുളകള്‍ വൈദ്യുതി ലൈനില്‍ മുട്ടിയ നിലയിൽ; വെട്ടിനീക്കണമെന്ന് ആവശ്യം

text_fields
bookmark_border
പെരുന്തേനരുവി ടൂറിസം കേന്ദ്രത്തിലെ മുളകള്‍ വൈദ്യുതി ലൈനില്‍ മുട്ടിയ നിലയിൽ; വെട്ടിനീക്കണമെന്ന് ആവശ്യം
cancel
camera_alt

പെരുന്തേനരുവി ടൂറിസം കേന്ദ്രത്തിലെ മുളകള്‍ വൈദ്യുതി ലൈനില്‍ മുട്ടിയ നിലയിൽ

Listen to this Article

റാന്നി: വെച്ചൂച്ചിറയിലെ പെരുന്തേനരുവിയിൽ അപകടം പതിയിരിക്കുന്നു. കുലുക്കമില്ലാതെ അധികൃതര്‍. പെരുന്തേനരുവി ടൂറിസം കേന്ദ്രത്തിലെ മുളകള്‍ വൈദ്യുതി ലൈനില്‍ മുട്ടിയിട്ടും അത് മാറ്റാനുള്ള നടപടി സ്വീകരിക്കാൻ അധികൃതർ തയാറായിട്ടില്ല. കൊച്ചുകുട്ടികളടക്കം ധാരാളം സഞ്ചാരികള്‍ എത്തുന്ന ഇടത്താണ് ഈ അനാസ്ഥ. മഴയില്‍ വൈദ്യുതി ലൈനില്‍ മുട്ടി നില്‍ക്കുന്ന മുളയില്‍നിന്നും വൈദ്യുതാഘാതം ഏല്‍ക്കാന്‍ സാധ്യതയേറെയാണ്‌. കുട്ടികള്‍ക്കായി നിർമിച്ച പാര്‍ക്കിനോടു ചേര്‍ന്നാണ് മുള നില്‍ക്കുന്നത്. ഇത് വൈദ്യുതി ലൈനുകള്‍ കടന്നും വളര്‍ന്നിരിക്കുകയാണ്. വെട്ടിനീക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന ആവശ്യം ശക്തമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthitta NewsKerala NewsLatest News
News Summary - Bamboo trees at Perumthenaruvi Tourism Center touches power lines
Next Story