Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഓട്ടോ ഡ്രൈവര്‍ക്ക്...

ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനം: സഹോദരങ്ങൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

റാ​ന്നി: ഓ​ട്ടോ ഡ്രൈ​വ​റെ മ​ർ​ദി​ച്ച്​ പ​ല്ല് അ​ടി​ച്ചു​കൊ​ഴി​ച്ച സ​ഹോ​ദ​ര​ങ്ങ​ളെ വെ​ച്ചൂ​ച്ചി​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ച്ചൂ​ച്ചി​റ സി.​എ​സ്.​ഐ ഹോ​സ്റ്റ​ലി​ന് മു​ൻ​വ​ശം സെ​ന്റി​പ​ടി​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 11.30നാ​ണ് സം​ഭ​വം.വെ​ണ്‍കു​റി​ഞ്ഞി​യി​ൽ ഓ​ട്ടം പോ​യി മ​ട​ങ്ങി​വ​രു​ക​യാ​യി​രു​ന്ന വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി ജോ​ർ​ജ്കു​ട്ടി എ​ന്ന പി.​സി. ഡേ​വി​ഡി​നെ​യാ​ണ് ഓ​ട്ടോ ഡ്രൈ​വ​റാ​യ റോ​ബി​നും സ​ഹോ​ദ​ര​ൻ ജോ​ബി​നും ചേ​ർ​ന്ന് മ​ർ​ദി​ച്ച​ത്.

വെ​ച്ചൂ​ച്ചി​റ സ്റ്റാ​ന്‍ഡി​ലെ ഡ്രൈ​വ​ർ​മാ​രാ​യ ജോ​ർ​ജ് കു​ട്ടി​യും റോ​ബി​നും ര​ണ്ടു മാ​സം മു​മ്പ്​ വാ​ഹ​നം പാ​ർ​ക്ക്‌ ചെ​യ്യു​ന്ന​തി​നെ​ച്ചൊ​ല്ലി ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. അ​തി​ന്റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് ഇ​വ​ര്‍ ജോ​ർ​ജ്കു​ട്ടി​യെ ത​ട​ഞ്ഞു​നി​ർ​ത്തി അ​ടി​ച്ച​ത്. അ​ടി​കൊ​ണ്ട ജോ​ർ​ജ് കു​ട്ടി​യു​ടെ ര​ണ്ടു പ​ല്ലു​ക​ൾ ഇ​ള​കി​പ്പോ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് വെ​ച്ചൂ​ച്ചി​റ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ​ഹോ​ദ​ര​ങ്ങ​ളെ അ​റ​സ്റ്റ് ചെ​യ്ത്​ കേ​സ് എ​ടു​ത്തു. ഇ​രു​വ​രെ​യും പി​ന്നീ​ട് റി​മാ​ൻ​ഡ് ചെ​യ്തു. വെ​ച്ചൂ​ച്ചി​റ പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ ജെ​ര്‍ലി​ന്‍ വി. ​സ്ക​റി​യ​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ സാ​യി സേ​ന​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ.​എ​സ്.​ഐ അ​നി​ൽ റോ​യി, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ മ​നോ​ജ്‌ കു​മാ​ർ, ജോ​സ് ഡാ​നി​യേ​ൽ എ​ന്നി​വ​രാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittacrime newsAuto driver
News Summary - Auto driver beaten up: Brothers arrested
Next Story