അയല്വാസിക്ക് നേരെ വധശ്രമം; പ്രതി അറസ്റ്റിൽ
text_fieldsപത്തനംതിട്ട: മരംമുറിക്കുന്നതുമായി ബന്ധപ്പെട്ട തര്ക്കത്തെ തുടര്ന്ന് അയല്വാസിയെ വെട്ടിക്കൊലപ്പെടുത്താന് ശ്രമിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. പത്തനംതിട്ട സ്റ്റേഷെൻറ പരിധിയില് വല്യന്തിയില് കഴിഞ്ഞദിവസമാണ് സംഭവം.
മൈലപ്ര, മേക്കൊഴൂര് വടക്കേചരുവില് അജികുമാറാണ് അറസ്റ്റിലായത്. പരിക്കേറ്റ ഓമനക്കുട്ടന് കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയില് ഗുരുതരാവസ്ഥയില് ചികിത്സയിലാണ്. പത്തനംതിട്ട പൊലീസ് ഇന്സ്പെക്ടര് ജി.സുനിലിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ആസൂത്രിത നീക്കത്തിലൂടെ കുടുക്കിയത്.
എസ്.ഐമാരായ സുരേഷ്കുമാര്, അലീന സൈറന്സ്, വിപിന്, ജി. നിതിന്രാജ്, എസ്.സി.പി.ഒ വിജയകുമാര് എന്നിവരാണ് പൊലീസ് സംഘത്തില് ഉണ്ടായിരുന്നത്.
പ്രതിയെ കോടതിയില് ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

