വൃശ്ചികവാണിഭത്തിനെത്തിയ കുടുംബത്തിന് നേരെ അതിക്രമം; യുവാക്കൾ അറസ്റ്റിൽ
text_fieldsഅമൽ സുനിൽ, അഫ്സൽ, ബിബിൻ,
ബിജിൻ
കോയിപ്രം: തെള്ളിയൂർക്കാവ് വൃശ്ചികവാണിഭത്തിനു സാധനങ്ങൾ വാങ്ങാനെത്തിയ കുടുംബത്തിന് നേരെ അതിക്രമം കാട്ടിയ യുവാക്കൾ അറസ്റ്റിൽ. കുടുംബാംഗങ്ങളുമൊത്ത് സാധനങ്ങൾ വാങ്ങുകയായിരുന്ന യുവതിയോട് മോശം കമൻറ് പറയുകയും അതിനെതിരെ പ്രതികരിച്ചപ്പോൾ യുവതിയെയും ഭർത്താവിനെയും സഹോദരനെയും ക്രൂരമായി മർദിക്കുകയുമായിരുന്നു.
എഴുമറ്റൂർ സ്വദേശികളായ കൈമളഹൌസിൽ അമൽ സുനിൽ (20), പുത്തൻപുരയ്ക്കൽ വീട്ടിൽ ഷർഫിൻ സെബാസ്റ്റ്യൻ (23), കാരയ്ക്കൽ വീട്ടിൽ ബിജിൻ കെ. ബിനു (20), എഴിക്കകത്ത് വീട്ടിൽ ബിബിൻ ബാബു(20),പതിരുവേലിൽ വീട്ടിൽ അഫ്സൽ (19) എന്നിവരാണ് അറസ്റ്റിലായത് .
ഇൻസ്പെക്ടർ കെ. സുനുമോന്‍റെ നേതൃത്വത്തിൽ സബ്ഇൻസ്പെക്ടർ ആർ. രാജീവ്, എസ്.സി.പി. ഒ ഷബാന, സി.പി.ഒ മാരായ സിവൃശ്ചികവാണിഭത്തിനെത്തിയ കുടുംബത്തിന് നേരെ അതിക്രമം; യുവാക്കൾ അറസ്റ്റിൽനീഷ്, അനന്തു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

