എസ്.ഐക്കു നേരേ കൈയേറ്റശ്രമം; യുവാക്കൾ അറസ്റ്റിൽ
text_fieldsറാന്നി: ഇട്ടിയപ്പാറ അയിത്തല റോഡിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയത് അന്വേഷിക്കാൻ എത്തിയ എസ്.ഐക്കു നേരേ കൈയേറ്റശ്രമം നടത്തിയവരെ അറസ്റ്റ് ചെയ്തു. പഴവങ്ങാടി, ചരിവ് കാലായിൽ ശ്രീജിത്ത് (35), പുലിയൂർകളിക്കാം പാലംപൂവണ്ണം മുറിയിൽ നന്ദു (28), കിടങ്ങന്നൂർ നീർവിളാകം മേപ്പുറത്ത് അഖിൽ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അയിത്തല എൽ.പി സ്കൂളിനു സമീപം മദ്യപിച്ച് ബഹളമുണ്ടാക്കിയത് നാട്ടുകാർ റാന്നി പൊലീസിൽ അറിയിക്കുകയായിരുന്നു.എസ്.ഐ ശ്രീഗോവിന്ദിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി വിവരം അന്വേഷിച്ചതിനെ തുടർന്ന് മൂവരും ചേർന്ന് കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

