ആശ്വാസ്-2026 അദാലത്ത്; 210 അപേക്ഷകള്‍ തീര്‍പ്പാക്കി
text_fieldsപത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആശ്വാസ്-2026 സഹകരണ വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉദാരമായ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയെന്ന് ആന്റോ ആന്റണി എം.പി. പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട കേരള ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലതല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി നാടിന്റെ അഭിവൃദ്ധിക്ക് പിന്നില്‍ സഹകരണ ബാങ്കുകള്‍ക്ക് വലിയ പങ്കുണ്ട്.
പ്രതികൂല സാഹചര്യം കാരണം വായ്പ തിരിച്ചടക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായവര്‍ക്ക് സഹായഹസ്തം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിയോജകമണ്ഡല തലത്തിലും ജില്ലതലത്തിലും സമിതികള്‍ രൂപവത്കരിച്ച് വിപുലമായ ആനുകൂല്യങ്ങള്‍ ഇതിലൂടെ ലഭ്യമാക്കുന്നുവെന്നും എം.പി പറഞ്ഞു. 210 അപേക്ഷകള്‍ അദാലത്തില്‍ തീര്‍പ്പാക്കി. ചടങ്ങില്‍ അബിന്‍ വര്‍ക്കി എം.എല്‍.എ അധ്യക്ഷനായി.
പഴകുളം മധു എം.എല്‍.എ, തിരുവല്ല സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ചെയര്പേഴ്സൻ പ്രമോദ് ഇളമണ്‍, കോഴഞ്ചേരി സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ചെയര്പേഴ്സൻ ആര്. രഘുനാഥ്, കെ.സി. വിജയകുമാര്‍, എ.എസ്. ആന്‍സി, ഷാജി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

