ക്രിമിനൽ കേസുകളിലെ പ്രതി കഞ്ചാവുമായി പിടിയിൽ
text_fieldsസുജിത്
പത്തനംതിട്ട: വിവിധ പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളുള്ള യുവാവിനെ ഒന്നേകാൽ കിലോയിലധികം കഞ്ചാവുമായി ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് പിടികൂടി.
അടൂർ വടക്കടത്തുകാവ് പരുത്തിപ്പാറ പോലീസ് ക്യാമ്പിന് സമീപം കല്ലുവിളയിൽ എസ്. സുജിത് (22) ആണ് അറസ്റ്റിലായത്. പന്തളം പറന്തൽ പാലത്തിനു സമീപത്തുനിന്നും ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് ഇയാൾ പിടിയിലായത്.
തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ, സ്വർണ്ണ കടത്ത്, പണംകവർച്ച,, മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. പറന്തൽ പാലത്തിന് സമീപം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ്, മോട്ടോർസൈക്കിളിൽ സൂക്ഷിച്ച നിലയിലാണ് 1.30 കിലോ കഞ്ചാവ് പിടികൂടിയത്. രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. വിശദമായ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കൂട്ടാളികൾക്കൊപ്പം കാർ തടഞ്ഞു യാത്രികരെ ആക്രമിച്ച് പണം അപഹരിച്ചതിന് മഞ്ചേരി പോലീസ് 2023ൽ എടുത്ത കവർച്ച കേസിൽ ഇയാൾ പ്രതിയാണ്. കാർ തടഞ്ഞ് വ്യാപാരിയെ ആക്രമിച്ച് സ്വർണം കടത്തിയ കേസിലും കായംകുളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് മോഷണ കേസുകളിലും ഏനാത്ത് സ്റ്റേഷനിലെ ഒരു ദേഹോപദ്രവകേസിലും ഇയാൾ പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

